ഇന്ന് ആഗസ്റ്റ് 29 വെള്ളിയാഴ്ച വിനായക ചതുര്‍ത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചുവരുന്ന സുദിനമാണ്. മൂന്ന് ലോകങ്ങളും മൂന്നടികൊണ്ടളന്ന് സര്‍വ്വേശ്വരന്റെ മുന്നില്‍ അഹംഭാവത്തെ സമര്‍പ്പിക്കാന്‍ മഹാബലിയെ പ്രാപ്തനാക്കിയ സാക്ഷാല്‍ വാമനഭഗവാനെന്ന തൃക്കാക്കരയപ്പന്‍ തന്നെയാണല്ലോ സുതലത്തില്‍ തന്റെ ഭക്തനായ മഹാബലിക്ക് കൂട്ടായി കാവല്‍നിന്നതും. അഹങ്കാര ബീജം മനസില്‍നിന്ന് പോയി അകക്കണ്ണ് തുറക്കുമ്പോള്‍ സാക്ഷാല്‍ പരമേശ്വരനായ നാരായണനെ കാണാനാവുന്നു. നിത്യാനന്ദം പകര്‍ന്നുനല്‍കുന്ന ആ ആനന്ദസ്വരൂപനെയാണ് നമ്മള്‍ വിവിധ ഭാവങ്ങളില്‍ ആരാധിക്കുന്നതും തൂമ്പയിലും തുമ്പിയിലും പുഞ്ചിരിക്കുന്ന മുഖങ്ങളിലും ദീനരിലും സര്‍വ്വചരാചരങ്ങളിലും ദര്‍ശിക്കുന്നതും.
സച്ചിദാനന്ദപ്പൊരുൡനെ അടുത്തറിയണമെങ്കില്‍ മനസ് നിര്‍മ്മലമാവണം. അകവും പുറവും ശുദ്ധമാവണം. സദ്‌സ്വഭാവനിരതനാവണം. ഹൈന്ദവ സംസ്‌കാരത്തിന്റെ പുണ്യമായ ഉത്‌സവാഘോഷങ്ങളില്‍ പങ്കെടുക്കണം.
കോണ്‍ഗ്രസിലെ ബാലഗംഗാധര തിലകനും കോണ്‍ഗ്രസ് നാഗ്പൂര്‍ ജില്ലാ കമ്മറ്റിയംഗമായിരുന്ന ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറും ഗണേശോത്‌സവത്തിന്റെ സാധ്യതകള്‍ കണ്ടെത്തിയത് ജാതിവ്യത്യാസങ്ങള്‍ക്കും അയിത്താചരണങ്ങള്‍ക്കും അതീതമായി ഹിന്ദുജനസമൂഹത്തെ വൈദേശിക ഭരണത്തിനെതിരെ ഒന്നിപ്പിക്കാമെന്നതിനാലാണ്.
രാഷ്‌ട്രീയ ജാഗ്രതയും സാമാജിക മനോബലവും ധര്‍മ്മജാഗരണവും ലക്ഷ്യമാക്കി ഗണേശോത്‌സവത്തിന് പുറമെ ശിവമഹോത്‌സവവും ഗോവധനിരോധന സമിതികളും ക്ലബുകളും സംഘടിപ്പിക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു ലോകമാന്യ ബാലഗംഗാധര തിലകന്‍.
ഡോക്ടര്‍ കേവശ്ബലിറാം ഹെഡ്‌ഗേവാറാണ് 1919 ല്‍ നാഗ്പൂരില്‍ രാഷ്‌ട്രീയ ഉത്‌സവമണ്ഡല്‍ സ്ഥാപിച്ചത്. ഈ സംഘടനയുടെ ബാനറില്‍ സ്വയംസേവകര്‍ ഗണേശോത്‌സവത്തില്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കിക്കൊണ്ട് ആഘോഷവേളകള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കി കൊള്ളനടത്തുന്ന മുസ്ലീം സാമൂഹ്യവിരുദ്ധരുടെ ശ്രമങ്ങള്‍ക്ക് തടയിട്ടിരുന്നു. ഗണേശവിഗ്രഹം ഒഴുക്കുന്ന ഹിന്ദു ഉത്‌സവവേളകളില്‍ നാഗ്പൂരിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കുകയെന്നത് ഒരു വിഭാഗം മുസ്ലീങ്ങളുടെ വിനോദമായിരുന്നു.
1937 ല്‍ പൂനെയിലെ സോന്യാമാരുതി ക്ഷേത്രത്തില്‍ മണിമുഴക്കുന്നത് മുസ്ലീങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഏപ്രില്‍ 24 മുതല്‍ മെയ് 14 വരെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹിന്ദുവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. കേന്ദ്രത്തില്‍ ഹൈന്ദവ അനുകൂലമായ ഭരണമാറ്റം ഉണ്ടായെങ്കിലും ഹിന്ദുവിരുദ്ധ, നെഹ്‌റുവിയന്‍-ഇടതുപക്ഷ മതേതരവാദികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുടര്‍ന്ന പിന്തിരിപ്പന്‍ നയങ്ങളെ ഭരണസിരാകേന്ദ്രങ്ങളിലിരുന്ന് നടപ്പിലാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പവിത്രമായ കുടുംബബന്ധങ്ങളും സ്വസ്ഥമായ ജീവിതവും ആശിക്കാത്ത ഏത് പുരുഷനും സ്ത്രീയുമാണുള്ളത്. മക്കള്‍ വഴിപിഴച്ചുപോവാനാഗ്രഹിക്കുന്ന അച്ഛനമ്മമാരും ഉണ്ടാവുകയില്ല.
ഓണാഘോഷവും ഗണേശോത്‌സവവും ജന്മാഷ്ടമിയും ചതയദിനാഘോഷങ്ങളും ആറന്മുള ഉത്രട്ടാതി വള്ളംകളിയും രാമായണോത്‌സവവും കൊട്ടിയൂര്‍ ചിറപ്പും ആറ്റുകാല്‍ പൊങ്കാലയും ഗോവധ നിരോധന കൂട്ടായ്മകളുമെല്ലാം ഹൈന്ദവജനതയുടെ മഹത്തായ ജീവിതമൂല്യങ്ങളുടെ സംരക്ഷണാര്‍ത്ഥമുള്ളതാണ്.
”ഹിന്ദുമതം ലോകത്തിലെ മറ്റേതു മതത്തേക്കാളും വിശാലമനസ്ഥിതിയുള്ളതാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഇത്രയും ഉദാരതയുള്ള ഏത് മതമാണുള്ളത്? മറ്റേത് മതത്തിനാണ് വളരെ നിസാരമായ പ്രാണികളെപ്പോലും ഇത്ര പരിഗണനയുള്ളത്? ഇങ്ങനെയുള്ളവരെ അഹിന്ദുക്കളാക്കാന്‍ ചിലര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്തറിഞ്ഞിട്ടാണ്? ശ്രേഷ്ഠമായ ഹിന്ദുക്കളെ! നമ്മുടെ മതത്തിന്റെ രക്ഷകരാവൂ. സ്വധര്‍മ്മത്തിന്റെ വര്‍ത്തമാനകാല വിഷമതകളെക്കുറിച്ച് ചിന്തിക്കൂ. വേണ്ടത് പ്രവര്‍ത്തിക്കൂ” പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ ഈ വാക്കുകള്‍ ഒാര്‍മ്മയിലിരിക്കട്ടെ.
അരുണ്‍കുമാര്‍ കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: