ആലുവ: ക്ഷേത്രാചാരങ്ങളെയും ഉത്സവങ്ങളെയും അധിക്ഷേപിച്ച മന്ത്രി കെ. ബാബു ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് വിഎച്ച്പി ആലുവ ജില്ലാ സമിതി ആവശ്യപ്പെട്ടു. മദ്യമാഫിയകളുെട അംബാസഡറായി പ്രവര്‍ത്തിക്കുന്ന എക്‌സൈസ് വകുപ്പ് മന്ത്രി ഗാന്ധിയന്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് മദ്യമാഫിയകളുടെ വക്താവായി പ്രവര്‍ത്തിക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തി.
ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത് ബാര്‍ഹോട്ടലുകളില്‍നിന്നുള്ള പണത്തെ ആശ്രയിച്ചാണെന്ന് പ്രസ്താവിച്ച് ഹൈന്ദവ ജനതയെ അപമാനിച്ച ബാബു മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. പി.എസ്. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ശശീന്ദ്രന്‍, സി.സി. വിഷ്ണു, ടി.യു. മനോജ്, ശ്രീകുമാര്‍ ദേശം എന്നിവര്‍ സംസാരിച്ചു.
















