കൊച്ചി: തന്നോടുള്ള ചിലരുടെ ഭ്രാന്തമായ ആരാധനയില്‍ തെല്ല് ആശങ്ക പങ്കുവച്ചു കൊണ്ടാണ് തമിഴ് നടന് സൂര്യ ഇന്നലെ സംസാരിച്ചു തുടങ്ങിയത്. ‘അന്ജാന്’ എന്ന പുതിയ സിനിമയുടെ റിലീസിങ്ങിനോടനുബന്ധിച്ച് കൊച്ചി ഗോഗുലം കണ്വെന്ഷന് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സൂര്യ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
ആരാധന എന്നും ഞാന്‍ ആസ്വദിക്കുന്നു. എന്നാല്‍ ഭ്രാന്തമായ ആരാധന എനിക്ക് സന്തോഷമല്ല തരുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി എന്നോടുള്ള ആരാധന പ്രകടിപ്പിച്ചത് സ്വന്തം കയ്യില്‍ ബ്ലേഡ് കൊണ്ട് സൂര്യ എന്നെഴുതിയാണ്. ആരാധിക എന്നെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ വിഷമവും ഒപ്പം ആശങ്കയുമാണ് തോന്നിയത്. റോഡുകള്‍ ബ്ലോക്കാക്കികൊണ്ടുള്ള സ്നേഹപ്രകടനങ്ങളും എന്നെ ഏറെ വിഷമിപ്പിക്കുന്നു- സൂര്യ പറഞ്ഞു. ആരാധകര്‍ സ്നേഹം കാട്ടേണ്ടത് ഇങ്ങനെയല്ലെന്നും സൂര്യ സ്നേഹത്തോടെ ഓര്‍മിപ്പിച്ചു. പുതിയ സിനിമയെക്കുറിച്ച് പറയുമ്പോഴും സിങ്കം 2 വരെയുള്ള തന്റെ സിനിമകള്‍ക്ക് മലയാളികള്‍ ്യൂനല്കിയ സ്വീകരണത്തെ അദ്ദേഹം നന്ദിയോടെ ഓര്‍ത്തു. അന്‍ജാന്റെ ചില പ്രമോഷനുകള്‍ കണ്ട് നടന് മോഹന്‍ലാല്‍ ലിങ്കുസ്വാമിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ലാലേട്ടനോടൊപ്പം ഒരു ചിത്രം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. എപ്പോള്‍ വിളിച്ചാലും ഞാന്‍ തയ്യാറാണ്- സൂര്യ പറഞ്ഞു. ലിങ്കുസ്വാമി- സൂര്യ കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് അന്ജാന്. ഇന്നലെ രാവിലെ 11.30-ഓടെ എറണാകുളം കവിതാ തീയേറ്ററിലെത്തിയ താരത്തെ വേദിയിലെത്തിക്കാന്‍ സംഘാടകരും പോലീസും നന്നേ പണിപ്പെട്ടു. കനത്ത മഴയിലും പ്രിയതാരത്തെ കാത്ത് നൂറകണക്കിന് ആരാധകരാണ് തീയറ്ററിലെത്തിയിരുന്നത്. എംജി റോഡ് അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായ നിമിഷങ്ങളായിരുന്നു അത്. 65 കോടി രൂപ മുതല്‍മുടക്കിയാണ് അന്ജാന്്യൂനിര്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15-ന് സിനിമ റിലീസ് ചെയ്യും. സംവിധായകന് ലിങ്കുസ്വാമിയും, നിര്‍മ്മാതാവ് ജി.ധനഞ്ജയനും (യുടിവി) വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: