സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ലിംഗസമത്വം എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച നൂതന സംരംഭമായിരുന്നു ഷീ ടാക്സി. സ്ത്രീകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു മുന്നേറുകയാണ് സാമൂഹ്യക്ഷേമവകുപ്പിന്റെ ജന്‍ഡര്‍ പാര്‍ക്ക് നടപ്പാക്കിയ ഈ പുതുസംരംഭം. കഴിഞ്ഞ വര്‍ഷം നവംബര്‍ 19-ന് തിരുവനന്തപുരത്താണ് ഷീ ടാക്സി ആദ്യമായി ആരംഭിച്ചത്. സ്ത്രീ യാത്രികരുടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം തന്നെ തനതായ ഒരു സംരംഭകത്വ മാതൃകയുമാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്വയംതൊഴില്‍, സംരംഭകത്വം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ംലയാീയശഹല അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഷീ ടാക്സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും പ്രവൃത്തികള്‍ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ സഹായം എത്തിക്കാനും പര്യാപ്തമാണ് ഈ സംവിധാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇമഹഹ ഇലിലേൃ നിരീക്ഷണത്തിലായിരിക്കും വാഹനവും യാത്രക്കാരും. ഇപ്പോള്‍ 20 സര്‍വീസുകളാണ് ഷി ടാക്സിക്കുള്ളത്. കൊച്ചിയില്‍ മേയ് 19 ന് എട്ടു ടാക്സികളുമായി ഓടിത്തുടങ്ങിയ ഷീ ടാക്സികള്‍ ഇതിനകം 15 ആയി. കോഴിക്കോട്ട് സപ്തംബര്‍ ആദ്യവാരം തുടങ്ങുന്ന പദ്ധതിക്ക് എട്ടു പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷീ ടാക്സിയിലൂടെ കഴിഞ്ഞ മാസം ഒരാള്‍ക്ക് 55,000 രൂപവരെ വരുമാനമുണ്ടാക്കാന്‍ സാധിച്ചത് അഭിമാന നേട്ടമാണ്. പദ്ധതി ആരംഭിച്ചതിനു പിന്നാലെ ഷീ ടാക്സിക്ക് പ്രവിലേജ് കാര്‍ഡ് നല്കുന്ന സംവിധാനം നിലവില്‍വന്നത് സ്ത്രീ യാത്രക്കാര്‍ക്ക് ആശ്വാസമായി. ഇതുവഴി ഒരേദിശയില്‍ യാത്രചെയ്യുന്നവര്‍ക്ക് ഷെയര്‍ ചെയ്ത് യാത്രചെയ്യാനാകും. ഇതിനായി കണ്ട്രോള് റൂമില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മതി. എയര്ലൈനുകളിലുള്ളതുപോലെ നാവിഗേഷന്‍ സംവിധാനവും ടാക്സിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റം ഇപ്പോള്‍ കണ്ട്രോള് റൂംവഴി ട്രാക്ക്ചെയ്യാം. ടാക്സി സഞ്ചരിക്കുന്ന റൂട്ട് കണ്ട്രോള്റൂമിലിരുന്ന് അറിയാനുള്ള സംവിധാനമാണിത്. ഇന്‍ കാര്‍ ഇന്ഫൊട്ടെയിന്മെന്റ് എന്ന സംവിധാനം ഉപയോഗിച്ച് യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി പൊലീസിന്റെ സേവനം ഉറപ്പാക്കാനാകും.
ക്ലബ് മെമ്പര്‍ഷിപ്പ് നല്കുന്ന രീതിയും ഷീ ടാക്സി നടപ്പാക്കിത്തുടങ്ങി. അംഗത്വം എടുക്കുന്നതിലൂടെ കൂടുതല്‍ തവണ യാത്രചെയ്യുന്നവര്‍ക്ക് യാത്രക്കൂലിയില്‍ ഇളവ് നല്‍കും. ബില്ലുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനുപകരം ഇ മെയില്‍ സംവിധാനം ഉടന്‍ നിലവില്‍വരും.
‘മെച്ചപ്പെട്ട സേവനം, മെച്ചപ്പെട്ട സുരക്ഷ’ എന്ന ഈ ആശയം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 859 00 00 543 എന്ന കോള്‍ സെന്റര്‍ നമ്പറിലേയ്ക്ക് ഷീ ടാക്സിയെക്കുറിച്ച് കൂടുതല്‍ അറിയാനും സേവനം ലഭ്യമാക്കാനും കഴിയും.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: