തൃശൂര്‍: കലാഭാരതി ഫൗണ്ടേഷന് ഫോര്‍ ഇന്ത്യന്‍ കള്‍ച്ചര്‍ ആന്റ് ഹെറിട്ടേജിന്റെ അന്തര്‍ദേശീയ യുവനൃത്ത സംഗീതോല്‍സവം പത്ത് രാജ്യങ്ങളില്‍ ഇരുപത്തഞ്ച് വേദികളിലായി നടക്കുമെന്ന് പ്രോഗ്രാം ചെയര്മാന് ജോര്‍ജ്ജ് എസ്. പോളും കലാഭാരതി ചെയര്മാന് കെ.ഐ.ഷെബീറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 25ന് സാഹിത്യ അക്കാദമിയില്ഫെസ്റ്റിവെല് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 30ന് യു.എസിലെ ഡള്ളാസില്‍ സമാപിക്കും.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കഥക്, ഒഡീസി, മണിപ്പൂരി, സാത്രിയ എന്നിവയോടൊപ്പം നാടോടി നൃത്തങ്ങളും കര്‍ണാടിക്, ഹിന്ദുസ്ഥാനി, സൂഫി, നാടന്‍ പാട്ടുകളുമാണ് അരങ്ങേറുക. 38 വയസിന് താഴെയുള്ളവര്‍ക്കാണ് അവസരം. നൃത്ത സംഗീതമേഖലയില്‍ തെരഞ്ഞെടുത്ത രണ്ട് പേര്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന കലാഭാരതി യുവപ്രതിഭാ അവാര്‍ഡും കൂടാതെ യുവ നൃത്തസംഗീതോല്സവത്തിന്റെ ഭാഗമായി മികച്ച കലാനിരൂപണത്തിനും മികച്ച ഫോട്ടോഗ്രാഫര്‍ക്കും 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡും സമ്മാനിക്കും. കലാരംഗത്ത് നിന്നും വിരമിച്ച് ജീവിത പ്രയാസം നേരിടുന്ന മുതിര്‍ന്ന അഞ്ച് കലാകാരന്മാര്ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സും 25,000 രൂപയുടെ സഹായധനവും നല്‍കുമെന്ന് ചെയര്മാന് ഷെബീറും ഡയറക്ടര്‍ അപര്‍ണ മാരാരും പറഞ്ഞു.
ആഗ്രഹമുള്ളവര്‍ 10ന് മുമ്പായി ബയോഡാറ്റയും വീഡിയോ സീഡിയും സഹിതം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും കലാഭാരതിഫെസ്റ്റ്.കോം എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ബ്യൂട്ടീഷ്യന്റെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ അറബിക്ക് വില്ക്കാന് ശ്രമിച്ചതായി പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: