എറണാകുളം: നെട്ടൂരില്‍ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. നെട്ടൂര്‍ സ്വദേശി സജാദിന്റെ ഭാര്യ ബുഷറ, മക്കളായ നൂര്ജഹാന്, നേഹ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഭര്‍ത്താവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ മൂന്ന് പേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കളെ കെട്ടിത്തൂക്കിയ ശേഷം ബുഷ്റ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: