ന്യൂദല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആഗസ്ത് 30,31 തീയതികളില്‍ കേരളത്തിലെത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കാണ് ദേശീയ അദ്ധ്യക്ഷന്‍ എത്തുന്നത്. ഒക്ടോബര്‍ മാസം മുതല്‍ കേരളത്തില്‍ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെത്തുന്ന ദേശീയ അദ്ധ്യക്ഷന്‍ അയ്യായിരം പേര് പങ്കെടുക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ഉപരി ബിജെപി ഭാരവാഹിയോഗത്തില്‍ പങ്കെടുക്കും.
റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനുമായി കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനും കേരളത്തിലെത്തുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനം സമാപിച്ച ശേഷം അടുത്തമാസം പകുതിയോടെ കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി അറിയിച്ചു.
റബര്‍ കര്‍ഷകരുമായി ബിജെപി സംസ്ഥാന നേതൃത്വം റബര്‍ വിലയിടിവ് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്ഷകരുള്പ്പെടെയുള്ളവരുമായി വിശദമായ ചര്‍ച്ച നടത്തുന്നതിന് കേന്ദ്രമന്ത്രി കേരളത്തിലെത്തുന്നത്.
ദൈവദശകം: കേന്ദ്രസര്‍ക്കാര്‍ ആഘോഷം സംഘടിപ്പിക്കും
ന്യൂദല്‍ഹി: ദൈവദശകത്തിന്റെ ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും. ദല്‍ഹിയിലും കേരളത്തിലും കേന്ദ്രസാംസ്ക്കാരിക വകുപ്പാകും പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് കേന്ദ്ര ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീപദ് നായിക് അറിയിച്ചു. ബിജെപി സംസ്ഥാന സമിതിയുടെ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: