കണ്ണൂര്‍: ജന്മഭൂമി കണ്ണൂര്‍ എഡിഷനില്‍ നിന്നും 27 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച റസിഡന്റ് എഡിറ്റര്‍ എ. ദാമോദരന്‍, മംഗളം കണ്ണൂര്‍ എഡിഷനില്‍ നിന്നും വിരമിച്ച കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ യു.ബാബുഗോപിനാഥ് എന്നിവര്‍ക്ക് കണ്ണൂര്‍ പ്രസ്ക്ലബ്ബ് യാത്രയയപ്പ് നല്കി.
പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ. എന്‍. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന് ഉപഹാര സമര്‍പ്പണം നടത്തി. കെ. ടി. ശശി, ദിനകരന് കൊമ്പിലാത്ത്, കെ. ജയപ്രകാശ് ബാബു, ഗണേഷ് മോഹന്‍, എസ്. കെ. മോഹനന്, ഒ. സി. മോഹന്‍രാജ്, രവീന്ദ്രന് രാവണേശ്വരം, യു. പി. സന്തോഷ്, ജിജോ, പി. സുജിത്ത്, പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: