ഇസ്താംബുള്‍: പൊതുസ്ഥലങ്ങളില്‍ വച്ച് സ്ത്രീകള്‍ ഉറക്കെ ചിരിക്കരുതെന്ന് തുര്‍ക്കിഷ് ഉപപ്രധാനമന്ത്രി ബുലന്ദ് അറിങ്ക്. ഉറുദുഗാന് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ബുലന്ദിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. റംസാന് ആഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു ഉപപ്രധാനമന്ത്രി .
മതവും രാഷ്ടവും തമ്മില്‍ ശക്തമായി അതിര് വരമ്പീട്ട് പ്രവര്‍ത്തിക്കുന്ന തുര്‍ക്കിയില്‍ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശം ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. തങ്ങളെ ആരും സദാചാരം പഠിപ്പിക്കാന്‍ വരണ്ട എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ശക്തമായി .
നമുക്ക് പൊട്ടിച്ചിരിക്കുന്ന സ്ത്രീകളാണ് ആവശ്യമെന്ന് പ്രതിപക്ഷ കക്ഷിയുടെ നേതാവും ഉറുദുഗാന്റെ പ്രധാന എതിരാളിയുമായ എക്മെലെദിന് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: