കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റായി ഡോ. കെ. മുരളീധരനെ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവി, സിപിസിആര്‍ഐ, കാസര്‍കോഡ്) തിരഞ്ഞെടുത്തു. കൊച്ചി സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അപ്ലൈഡ് കെമിസ്ട്രി പ്രൊഫ. ഡോ. കെ. ഗിരീഷ് കുമാറിനെ സെക്രട്ടറിയായും ഇക്കണോമിക്സ് വിഭാഗം പ്രൊഫ. ഡോ. എസ്. ഹരികുമാറിനെ ട്രഷററായും തിരഞ്ഞെടുത്തു.
കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ 24-ാമത് വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡോ. എ. രാമചന്ദ്രന് (മുന്‍ രജിസ്ട്രാര്‍, കൊച്ചി സര്‍വകലാശാല), ഡോ. എ.ആര്.ആര്. മേനോന് (മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, കെഎഫ്ആര്‍ഐ), ഡോ. എ.കെ. പ്രേമ (കൊച്ചിന് കോളേജ് ജന്തുശാസ്ത്ര വിഭാഗം മുന്‍ മേധാവി) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഡോ. രാജലക്ഷ്മി സുബ്രഹ്മണ്യന് (മുന്‍ ടെക്നിക്കല്‍ ഓഫീസര്‍, (സയിന്റിഫിക് കേഡര്‍), സ്കൂള്‍ ഓഫ് എന്വയേണ്മെന്റല് സ്റ്റഡീസ്, കുസാറ്റ്), ഡോ. എ. നന്ദകുമാര്‍ (മുന്‍ ടെക്നിക്കല്‍ ഓഫീസര്‍, സിഎംഎഫ്ആര്‍ഐ, കൊച്ചി), ഡോ. മേരി തെരേസ പി. മിറാന്‍ഡ (അസോസിയേറ്റ് പ്രൊഫ. ഫാത്തിമമാതാ നാഷണല്‍ കോളേജ്, കൊല്ലം), ഡോ. ആര്. ജയപ്രകാശ് (അസോസിയേറ്റ് പ്രൊഫ. മാര്‍തോമ കോളേജ്, ചുങ്കത്തറ, മലപ്പുറം) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: