കൊച്ചി: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി നേരിട്ട് യോഗത്തിലേക്ക് ക്ഷണിച്ചു.
വനംമന്ത്രിയെ യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നത് നേരത്തെ വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നേരിട്ടുളള ക്ഷണം.
മൂന്നാറിലെ കൈയ്യേറ്റ നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ഉന്നത തല യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ റവന്യു മന്ത്രി അഡ്വക്കേറ്റ് ജനറല്‍, റവന്യു നിയമ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അപ്പീല്‍ നല്‍കണമോ എന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിധി കോടതികളില്‍ നിലവിലുളള കൈയ്യേറ്റ കേസുകളെ ഏതു വിധത്തില്‍ ബാധിക്കും എന്നതും ചര്‍ച്ചയാകും.
മൂന്നാറില്‍ ഭൂമി പിടിച്ചെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി മൂന്നാര്‍ ദൗത്യസേന പൊളിച്ചു നീക്കിയ ക്ലൗഡ് നൈണ്‍ റിസോര്‍ട്ടിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു.
സര്‍ക്കാര്‍ ഈ കാര്യത്തില്‍ അനാവശ്യമായ തിടുക്കം കാട്ടിയെന്നും ഡിവിഷന് ബെഞ്ച വിധിയില്‍ വിമര്‍ശിച്ചു. ക്ലൗഡ് നൈണ്‍, അബാദ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: