കൊളംബൊ: ശ്രീലങ്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. 369 റണ്‍സിന്റെ വിജയലക്ഷ്യം തേടുന്ന സന്ദര്‍ശകര്‍ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 എന്ന നിലയില്‍. ഡീന്‍ എല്‍ഗാറും (13) ക്വിന്റന്‍ ഡി കോക്കും (21) ക്രീസില്‍. അല്‍വാരോ പീറ്റേഴ്സനെ പൂജ്യത്തിന് പുറത്താക്കിയ രംഗന ഹെറാത്ത് ലങ്കയ്ക്ക് ആദ്യ മധുരം നല്കി. നേരത്തെ 8ന് 229ന് ലങ്ക രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. കുമാര്‍ സംഗക്കാര (72), ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (63 നോട്ടൗട്ട്) എന്നിവര്‍ സിംഹള വീരര്ക്കുവേണ്ടി മികച്ച ബാറ്റിംഗ് കാഴ്ച്ചവച്ചു.
സംഗക്കാര എട്ടു ബൗണ്ടറികള്‍ പറത്തി. രണ്ടു ഫോറുകളും അത്ര തന്നെ സിക്സറും അടങ്ങുന്നതായിരുന്നു മാത്യൂസിന്റെ ഇന്നിംഗ്സ് . ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ മോണി മോര്‍ക്കല്‍ (4 വിക്കറ്റ്) മുമ്പന്‍. ഇമ്രാന് താഹിറും ഡെയ്ല്‍ സ്റ്റെയ്നും രണ്ടിരകളെ വീതം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: