കോട്ടയം: ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആള് കേരള ഗൗഡ സാരസ്വത ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന പ്രവര്‍ത്തക കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ അഡ്മിഷനിലും ഉദ്യോഗനിയമനത്തിലും ജിഎസ്ബി സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുക, ജിഎസ്ബി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുക, ജിഎസ്ബി മതപാഠശാലകള്‍ക്കും സാംസ്കാരിക സംഘടനകള്‍ക്കും ഗ്രാന്റ് അനുവദിക്കുക, കൊങ്കിണി ഭാഷാ കലോത്സവം സ്കൂള്‍ യുവജനോത്സവത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കണ്വന്ഷന് ഉന്നയിച്ചു.
കോട്ടയം താഴത്തങ്ങാടി ശ്രീവെങ്കിടാചലപതി ക്ഷേത്രത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. സച്ചിദാനന്ദ നായ്ക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ ഗോവിന്ദ നായ്ക്ക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കായംകുളം ബിജു എന്‍.പൈ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് രമേശ് ഷേണായി, എറണാകുളം ജില്ലാ പ്രസിഡന്റ് പ്രഭാകര നായ്ക്ക്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശിവകുമാര്‍ ഷേണായി, മഹേഷ് പ്രഭു, സജീവ് പൈ, മാധവ ഷേണായി, ദേവകര കമ്മത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സിവില്‍ സര്‍വ്വീസില്‍ റാങ്ക് നേടിയ ഹരികൃഷ്ണ പൈയെ ചടങ്ങില്‍ അനുമോദിച്ചു. സുരേന്ദ്രനാഥ ഹെഗ്ഡന്‍, അലോണ്കുമാര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: