കോട്ടയം: പ്രാഥമിക കയര്‍ സഹകരണസംഘങ്ങള്‍ക്ക് ഓണക്കാലത്ത് സബ്സിഡി നിരക്കില്‍ ചകിരി നല്കാന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കയര്‍ഫെഡിന്റെ റംസാന് ഓണം വിപണനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പുതുപ്പള്ളിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ചകിരിനാരിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. കയര്‍ ഉത്പന്നങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരം ലഭിക്കേണ്ടതുണ്ട്. കയര്‍ഫെഡ് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള അങ്കണ്‍വാടി ബെഡ് പുതുപ്പള്ളി മണ്ഡലത്തിലെ അങ്കണ്‍വാടികള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: