കണ്ണൂര്‍: സാംസ്കാരിക വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവം ഇന്നലെ കണ്ണൂരില്‍ ആരംഭിച്ചു.
തെക്കീ ബസാര്‍ ഗുരുഭവന് ഓഡിറ്റോറിയത്തില്‍ കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന് ഉദ്ഘാടനം ചെയ്തു.കലകളെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മഹോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
കലകള്‍ എല്ലാ കാലഘട്ടത്തിലും സമൂഹത്തിന്റെ നേര് ചിത്രങ്ങള്‍ വരച്ചു കാട്ടുന്നവയായിരുന്നു.സമൂഹത്തിന്റെ സുന്ദരമായ ഉല്‍പ്പന്നമായ കല സമൂത്തിന്റെ ച്യുതിയും നന്മയും ജനങ്ങളിലെത്തിക്കാനുളള ഉദാരമായ മാധ്യമമാണെന്നും അദ്ദേഹം പറഞ്ഞു.
കഥാപ്രസംഗ കല ഒരു കാലത്ത് ജന മനസ്സുകളില്‍ ആരവം ഉണ്ടാക്കിയിരുന്ന കലാരൂപമായിരുന്നു. ഇടക്കാലത്ത് ഈ കലാ രൂപത്തിന് സംഭവിച്ച തകര്‍ച്ചയില്‍ കരകയറി കഴിഞ്ഞു.
സര്‍ക്കാര്‍ എല്ലാ കലകളേയും പ്രോത്സാഹിപ്പിക്കുകയും വേണ്ട സഹായങ്ങള്‍ നല്കി വരികയും ചെയ്യുന്നുണ്ട്. തുടര്‍ന്നും സര്‍ക്കാര്‍ എല്ലാ വിധ സഹായങ്ങളും കലയുടെ വളര്‍ച്ചയ്ക്കായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പി വി കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് തിരുവനന്തപുരം വെണ്മണി രാജു തേജസ്വിനി എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, ഇടക്കൊച്ചി സലീംകുമാര്‍, ടി.കെ.ഡി.മുഴപ്പിലങ്ങാട്, കെ.കെ.കീറ്റുക്കണ്ടി, ആകാശവാണി കണ്ണൂര്‍ നിലയം അസിസ്റ്റന്റ് ഡയരക്ടര്‍ കെ.ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഹോത്സവം 30 ന് സമാപിക്കും. നാല് ദിവസങ്ങളിലും വൈകുന്നേരം 5 മണിക്ക് സാംസ്ക്കാരിക സദസ്സും കഥാപ്രസംഗ അവതരണവും നടക്കും.
ഇന്ന് വൈകുന്നേരം 6 മണിക്ക് ബാബു കോടഞ്ചേരി കത്തുന്ന ശിബിരങ്ങള്‍ എന്ന കഥാപ്രസംഗം അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: