ലണ്ടന്‍: നോട്ടിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ ജെയിംസ്ആന്ഡേഴ്സണുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഇന്ത്യന്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പിഴ ശിക്ഷ വിധിച്ചു. മാച്ച് ഫീയുടെ 50 ശതമാനമാണ് ജഡേജ പിഴയൊടുക്കേണ്ടത്. ഐസിസി അച്ചടക്ക മാനദണ്ഡം ലംഘിച്ചതിന് ലെവല്‍ ഒന്ന് കുറ്റമാണ് ജഡേജക്ക് മേല്‍ ചുമത്തിയത്. മത്സരത്തില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് യോജിക്കാത്ത രീതിയില്‍ ജഡേജ പെരുമാറിയതായി ഐസിസി അച്ചടക്ക സമിതി കണ്ടെത്തിയതിനെ തുടര്‍ന്ന് മാച്ച് റഫറി ഡേവിഡ് ബൂണ്‍ ആണ് പിഴ ശിക്ഷ വിധിച്ചത്.
രണ്ടാം ലെവല്‍ പെരുമാറ്റ ദൂഷ്യമാണ് ഇംഗ്ലണ്ട് ടീം ജഡേജക്കെതിരെ ആരോപിച്ചതെങ്കിലും അത് തെളിഞ്ഞില്ലെന്ന് ബൂണ്‍ വ്യക്തമാക്കി. ഇതിനിടെ ഐസിസിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ബിസിസിഐ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ ജെയിംസ് ആന്ഡേഴ്സണ് രവീന്ദ്ര ജഡേജയോട് അസഭ്യം പറയുകയും തട്ടിക്കയറുകയും ചെയ്തതോടെയാണ് ഇരു താരങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇന്ത്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് ഒന്നിന് ആന്‍ഡേഴ്സന്റെ മൊഴിയെടുക്കും. ഇതിനുശേഷമാകും ഇംഗ്ലീഷ് താരത്തിനുള്ള ശിക്ഷ വിധിക്കുക. ഇന്ത്യന്‍ താരത്തെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയെന്ന ആരോപണം തെളിഞ്ഞാല്‍ ആന്ഡേഴ്സണ് 2-4 ടെസ്റ്റുകളിലോ 4-8 ഏകദിനങ്ങളിലോ വിലക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: