സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായുള്ള വിവിധ അഭയ പദ്ധതികളെ സ്ത്രീ സംരക്ഷണ വികസന സമന്വയ പദ്ധതിയ്ക്കു കീഴില്‍ കൊണ്ടു വരാനുള്ള നീക്കം വലിയൊരു മാറ്റത്തിന്റെ തുടക്കമാകും. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് പദ്ധതി കൂടുതല്‍ ഗുണകരമാകുമെന്നത് തീര്‍ച്ച. അഭയ കേന്ദ്രങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരിക എന്നത് നിസാരകാര്യമല്ല. പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്ന കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി മനേക ഗാന്ധിയുടെ പ്രസ്താവന രാജ്യത്തെ പൊതു സമൂഹത്തിനു ഊര്‍ജ്ജം പകരുന്നതാണ്.
ദുരിതം അനുഭവിക്കുന്ന സ്ത്രീകളുടെ പുനരധിവാസത്തിന് ആവിഷ്കരിച്ച അഭയ പദ്ധതിയാണ് സ്വാധാര്‍. എന്നാല്‍ ഇത്തരം അഭയ പദ്ധതികളുടെ പ്രവര്‍ത്തനം എത്രമാത്രം കാര്യക്ഷമമാണെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അഭയകേന്ദ്രങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്നതോടെ അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും കഴിയും. ആരാധനാലയങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വിധവകള്‍, ജയില്‍ മോചിതരായ സ്ത്രീ തടവുകാര്‍, പ്രകൃതി ദുരന്തത്തിനിരയായ സ്ത്രീകള്‍, ഭീകരവാദത്തിനിരയായ സ്ത്രീകള്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആഹാരം, പാര്‍പ്പിടം, വസ്ത്രം, കൗണ്‍സിലിംഗ്, വൈദ്യ, നിയമ സഹായം, നൈപുണ്യ വികസനം എന്നിവ ഗുണഭോക്താക്കള്‍ക്ക് നല്‍കുകയെന്ന പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം ഇതിലൂടെ നിറവേറ്റാനും സാധിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി മന്ത്രി മനേക ഗാന്ധി മുന്നോട്ടുവെക്കുന്ന നടപടികളെ അഭിനന്ദിക്കുക തന്നെ വേണം.
ശോഭന
തീരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: