കൊച്ചി: മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നല്കാന് കേരള ഹൈക്കോടതി ഉത്തരവ്. ക്ലൗഡ് നയന്‍ റിസോര്‍ട്ട് പൊളിച്ചതിന് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
അബാദ്, മൂന്നാര്‍ വുഡ്സ് റിസോര്‍ട്ട് ഭൂമി ഏറ്റെടുത്ത നടപടിയും റദ്ദാക്കി. റിസോര്‍ട്ടുകള്‍ പൊളിക്കുന്നതിനു സര്‍ക്കാര്‍ അനാവശ്യമായ തിടുക്കം കാട്ടിയെന്നും നിയമപരമായ നടപടികളിലൂടെ വേണമായിരുന്നു ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു.
അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: