കീവ്: ഭരണപക്ഷത്ത് നിന്ന് സഖ്യകക്ഷികള്‍ പിന്മാറിയതിനെ തുടര്‍ന്ന് യുക്രൈനില്‍ പ്രധാനമന്ത്രി ആഴ്സനി യാറ്റ്സന്യൂകിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. വ്യാഴായ്ച പ്രധാനമന്ത്രി പാര്‍ലമെന്റില്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.
സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി രണ്ട് പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. ഇതാണ് പ്രധാനമന്ത്രിയെ രാജിക്ക് നിര്‍ബന്ധിതനാക്കിയത്. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനോ നിയമങ്ങള്‍ പാസ്സാക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്നും യാറ്റ്സന്യൂക് വിശദീകരിച്ചു.
സര്‍ക്കാര്‍ നടപടികള്‍ സഖ്യകക്ഷികള്‍ തടസ്സപ്പെടുത്തിയതായും യാറ്റ്സന്യൂക് ആരോപിച്ചു.
2014 ല്‍ യുക്രൈനില്‍ പൊട്ടിപുറപ്പെട്ട വിപ്ലവത്തില്‍ പ്രസിഡന്റായിരുന്ന വിക്ടര്‍ യാനുകോവിച്ചിനെ സ്ഥാനഭ്രഷ്ടനാക്കി കൊണ്ടാണ് 40 കാരനായ യാറ്റ്സന്യുക് അധികാരത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: