കൊച്ചി: ഫെഡറല്‍ ബാങ്ക് സ്്ത്രീകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ വായ്പ പദ്ധതി നടപ്പിലാക്കുമെന്ന് ജനറല്‍ മാനേജര്‍ എ.സുരേന്ദ്രന് പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയാണ് ഷീകാര് എന്ന പ്രത്യേക വായ്പ പദ്ധതി അവതരിപ്പിക്കുന്നത്. 10.50 ശതമാനമാണ് പലിശ. തിരിച്ചടവ് 36 മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. തിരിച്ചടവ് 48 മാസ സമയത്തിലായാല് പലിശനിരക്ക് 11 ശതമാനമായി ഉയരും. ഇരുചക്രവാഹനങ്ങള്‍ വാങ്ങാനായി 11 ശതമാനം പലിശനിരക്കില്‍ വായ്പ അനുവദിക്കും.
സ്ത്രീകള്‍ക്ക് മാത്രമായുള്ള ഫെഡറല്‍ ബാങ്കിന്റെ മഹിളാ മിത്ര സേവിംഗ്സ് അക്കൗണ്ടുമായി ചേര്‍ന്നാണ് ഷീകാര് വായ്പ അനുവദിക്കുന്നത്. അഞ്ചു ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന്മേല്‍ കാഷ് ബാക്ക് വാഗ്ദാനവും ഉള്‍പ്പെടുന്നതാണ് മഹിളാമിത്ര സേവിംഗ്സ് അക്കൗണ്ട്. ഈ അക്കൗണ്ടുള്ളവര്‍ക്ക് മക്കളുടെ പേരില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: