തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആര്‍ക്കും വലിയ പ്രതീക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുന:സംഘടനാ ചര്‍ച്ചകള്‍ക്കായല്ല ദല്‍ഹിയില്‍ എത്തിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദല്‍ഹിയിലെത്തിയ താന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എന്നിവരെ കണ്ടതായും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ദേശീയപാത വികസനത്തിന് സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിന് കഴിഞ്ഞില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: