തൊടുപുഴ: കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ കൂടി. 2014 ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 950 അക്രമങ്ങളാണ് കുട്ടികള്‍ നേരിടേണ്ടി വന്നത്. 303 പേര് ബലാത്സംഗത്തിനിരയായി. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കാണിത്.
2008-ല്‍ 215 കുട്ടികളായിരുന്നു പീഡനത്തിനിരയായത്. അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴേക്കും പീഡനം ഇരട്ടിയിലധികമായി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ വിവാഹിതരായ കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. നാല് കുട്ടികള്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹിതരായതായാണ് അഞ്ച് വര്‍ഷം മുന്‍പത്തെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പത്ത് കുട്ടികള്‍ വിവാഹിതരാകാന്‍ വിധിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 637 കുരുന്നുകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായി. 16 കുട്ടികള്‍ ഇതിനോടകം കൊല്ലപ്പെട്ടു. 49 കുട്ടികളെ തട്ടിക്കൊണ്ട് പോയതായും കേസുണ്ട്. കുട്ടികള്‍ക്കെതിരെ നടന്ന ചെറുതും വലുതുമായ അക്രമങ്ങള്‍ എന്ന പേരില്‍ 563 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2013-ല്‍ 1024 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: