മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ലേലം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ലേലത്തില്‍ എട്ട് ഫ്രാഞ്ചൈസികള്‍ 14 വീതം ആഭ്യന്തര താരങ്ങളെ ടീമിലെടുത്തു. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ മലയാളി താരമായ സുശാന്ത് മാത്യുവിന് പുറമെ മോഹന്‍ബഗാന്‍ താരമായ സി.എസ്. സബീത്തും ഇടംപിടിച്ചു. ഗോള്‍ കീപ്പര്‍മാരായ സന്ദീപ് നന്ദി, ലൂയിസ് ബരാറ്റോ എന്നിവരും കേരള ടീമിലുണ്ട്. അതേസമയം ലേലത്തില്‍ ഉള്‍പ്പെട്ട മറ്റ് മലയാളി താരങ്ങളായ എന്‍.പി. പ്രദീപിനെ ബാംഗ്ലൂരും കെ. ആസിഫിനെ മുംബൈ സിറ്റി എഫ്‌സിയും ടി.പി. രഹനേഷിനെ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും സ്വന്തമാക്കി. ഇതോടെ ആഭ്യന്തരതാരങ്ങളുടെ ലേലം പൂര്‍ത്തിയായി. വിദേശ താരങ്ങളുടെ ലേലം അടുത്ത മാസം നടക്കും.
ലേലത്തിന്റെ ആദ്യ ദിവസം നിര്‍മ്മല്‍ ഛേത്രി, ഇഷ്ഫാഖ് അഹമ്മദ്, സന്ദേശ് ജിന്‍ഗാന്‍, മെഹ്താബ് ഹൊസൈന്‍, ഗോഡ്‌വിന്‍ ഫ്രാങ്കോ, സുശാന്ത് മാത്യു, ഗുര്‍വീന്ദര്‍ സിങ് എന്നിവരെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ഇവര്‍ക്ക് പുറമെയാണ് ഇന്നലെ മുന്നേറ്റനിര താരമായ സി.എസ്. സബീത്ത് അടക്കം മറ്റ് ഏഴ് പേരെ കൂടി സ്വന്തം നിരയിലെത്തിച്ചത്. പ്രതിരോധനിരതാരങ്ങളായ രമണ്‍ദീപ് സിംഗ്, അവിനാവോ ബേഗ്, മുന്നേറ്റനിരക്കാരായ റെനഡി സിംഗ്, മിലാഗ്രസ് ഗൊണ്‍സാല്‍വസ്, ഗോള്‍കീപ്പര്‍മാരായ സന്ദീപ് നന്ദി, ലൂയിസ് ബേരറ്റോ തുടങ്ങിയവരെയും കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.
അതേസമയം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്ലൈമാക്‌സ് ലോറന്‍സിനെ സൗരവ് ഗാംഗുലിയുടെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കിയപ്പോള്‍ മിഡ്ഫീല്‍ഡര്‍ സ്റ്റീവന്‍ ഡയസ് ദല്‍ഹി ഡൈനാമോസ് നിരയില്‍ അണിനിരയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: