ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയറെ ഒഴിവാക്കി. പകരം ഏകദിന സ്പെഷ്യലിസ്റ്റായ ജോസ് ബട്ട്ലറെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റിലും ദയനീയ പ്രകടനം നടത്തിയതാണ് മാറ്റ് പ്രയറിന് ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നത്. സ്പിന്നര്‍ സിമോണ്‍ കെറിഗനെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സെലക്ഷന് കമ്മിറ്റി കുക്കിന് വീണ്ടും അവസരം നല്കി.
33 ഏകദിന മത്സരങ്ങള്‍ കളിച്ച 24 കാരനായ ബട്ട്ലര്‍ ആദ്യമായാണ് ടെസ്റ്റ് ടീമില്‍ ഇടംപിടിക്കുന്നത്. 27ന് സതാംപ്ടണിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: