കോഴിക്കോട്: കേരള ഗാന്ധി കേളപ്പജിയുടെ 125-ാം ജന്മ വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു. ആഘോഷ പരിപാടികള്‍ ആഗസ്റ്റ് 23 ന് തുടക്കും കുറിക്കും. ആഘോഷസമിതി രൂപീകരണ യോഗം ഡോ. എം. ജി. എസ്. നാരായണന് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരികളായി പി. ഗോപിനാഥന് നായര്‍, ജസ്റ്റീസ് വി. ആര്.കൃഷ്ണയ്യര്‍, മഹാകവി അക്കിത്തം, പി.പരമേശ്വരന്, എം. പി. വീരേന്ദ്രകുമാര്‍, എം. എ. കൃഷ്ണന്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, ഡോ. കെ. മാധവന്‍കുട്ടി, ഒ. രാജഗോപാലന്‍, പി. വിശ്വംഭരന്, ഡോ. എം. മോഹന്‍ദാസ്, എന്നിവരെയും ഉപദേശക സമിതിയംഗങ്ങളായി തായാട്ട് ബാലന്, എസ്. രമേശന്‍നായര്‍, ആര്. സഞ്ജയന്, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, ഡോ. കെ. എം. പ്രിയദര്ശന്ലാല്, സി. പി. രാജശേഖരന്, എം. രാധാകൃഷ്ണന്, ഡോ. സി.ഐ ഐസക്, ഡോ.എന്‍.ആര് മധു, അജിത്ത് വെണ്ണിയൂര്‍, ഡോ. കെ. ജയപ്രസാദ്, കെ.സി. സുധീര്‍ ബാബു, പി. നാരായണന്, പി. നാരായണക്കുറുപ്പ്, പ്രൊഫ. സി. ജി രാജഗോപാല്‍, ഡോ. ആര്യാദേവി, ഡോ. സുമതിഹരിദാസ്, വി. മുരളീധരന്, ഡോ. ആര്‍സു, യു.കെ. കുമാരന്, പി. കെ. ഗോപി, പി.എം. നാരായണന്, പി.പി. ശ്രീധരനുണ്ണി, എന്നിവരെയും തെരഞ്ഞെടുത്തു.
ചെയര്‍മാനായി എം.ജിഎസ്. നാരായണനെയും വര്‍ക്കിംഗ് പ്രസിഡന്റായി തറമ്മല്‍ ബാലകൃഷ്ണനെയും വൈസ് ചെയര്മാന്മാരായി പി. ബാലകൃഷ്ണന്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, നന്ദകുമാര്‍ മൂടാടി എന്നിവരെയും മുഖ്യ സംയോജകനായി കെ.പി. രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു. ഇ.സി. അനന്തകൃഷ്ണനാണ് ജനറല്‍ കണ്‍വിനര്‍. കണ്‍വീനര്‍മാരായി ഡോ. കെ. പി. വിമല്‍രാജ്, ശ്രീശൈലം ഉണ്ണികൃഷ്ണന്, എം. ബാലകൃഷ്ണന്, അനൂപ് കുന്നത്ത് എന്നിവരെയും ട്രഷററായി കെ.പി. പ്രഭയെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ പി.കെ. ഗോപി, കെ.പി. രാധാകൃഷ്ണന്, നന്ദകുമാര്‍ മൂടാടി, ഇ.സി. അനന്തകൃഷ്ണന്, ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: