കൊച്ചി: പൂട്ടിയ 418 ബാറുകള്‍ കൂടാതെ നിലവാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ബാറുകളുടെയും ലൈസന്‍സ് അടിയന്തിരമായി റദ്ദാക്കണമെന്ന് ജനനന്മ ലക്ഷ്യമാക്കി ബാറുകള്‍ സ്വയമേ അടച്ചുപൂട്ടിയ മുന്‍ മദ്യവ്യവസായികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പുതിയ ബാര്‍ ലൈസന്‍സുകള്‍ ഒരു സ്റ്റാര്‍ വിഭാഗത്തിനും അനുവദിക്കരുത്. മദ്യത്തിന്റെ വിലയും നികുതിയും ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കണം. അനധികൃത മദ്യവില്പന സംബന്ധിച്ചുള്ള കേസുകളില്‍ നടപടി എടുക്കുന്നതിനുള്ള അധികാരം കേരള പോലീസിനും കൂടി നല്‍കണം. മദ്യ ഉത്പാദന നിയന്ത്രണം ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പകല്‍ 12 മുതല്‍ രാത്രി 8വരെ ആക്കണമെന്നും ടി.ബാബുരാജ് തോട്ടത്തില്‍ പറഞ്ഞു.
മദ്യത്തിനെതിരെ കാസര്‍കോഡ് മുതല്‍ പാറശാലവരെ വാഹനപ്രചരണ ജാഥ നടത്തി ജനങ്ങളെ ബോധവത്ക്കരിക്കും. 50 ലക്ഷം പേരുടെ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും നല്കുവാന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ഔസേപ്പച്ചന് പുതുമന, ജോയ് കൊച്ചുപറമ്പില്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: