ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രൊഫ. കെ.വി തോമസിന്റെ പേര് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ അനുമതിയോടെ പിഎസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.വി തോമസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിന് നല്കാത്തതിനാല് പിഎസി അദ്ധ്യക്ഷ സ്ഥാനമെങ്കിലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
പിഎസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വ്യാഴാഴ്ച വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്. പ്രതിപക്ഷത്തിന് നല്കുന്ന സ്ഥാനമാണ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അദ്ധ്യക്ഷ പദവി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഡോ.മുരളീമനോഹര്‍ ജോഷിയായിരുന്നു പിഎസി അദ്ധ്യക്ഷന്‍.
പിഎസിയിലെ 22 അംഗങ്ങളില്‍ 15പേര് ലോക്സഭയില്‍ നിന്നും 7 പേര് രാജ്യസഭയില്‍ നിന്നുമാണ്. ലോക്സഭയില്‍ എന്‍ഡിഎ സര്‍ക്കാരിന് വലിയ ഭൂരിപക്ഷമുള്ളതിനാല്‍ സ്വാഭാവികമായും പിഎസിയിലെ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണവും വളരെ കുറവായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: