വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിന് അമേരിക്ക ആഹ്വാനം ചെയ്തു. 2012 ലെ വെടിനിര്‍ത്തല്‍ കരാറിലേക്ക് തിരിച്ച് പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ കൂട്ടകുരുതി തുടരുകയാണ് ഇസ്രായേല്‍. ഗാസ പൂര്‍ണമായും പിടിച്ചടക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ വാര്‍ത്താ വിതരണവകുപ്പ് മന്ത്രി ഗിലാദ് അര്‍ദാന്‍ പറഞ്ഞു.
ഗാസ സൈനിക വിമുക്തമായെന്ന് ഉറപ്പ് ലഭിക്കാതെ ആക്രമണം നിര്‍ത്തില്ലെന്ന് ഗിലാദ് അര്‍ദാന്‍ പറഞ്ഞു. അടുത്ത ദിവസങ്ങളിലൊന്നും വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്ര സഭയും ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ 30 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ അല്‍ അക്സ് ആശുപത്രിക്ക് നേരെയും ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേല്‍ ആക്രമണത്തിനിരയാകുന്ന മൂന്നാമത്തെ ആശുപത്രിയാണ് ഇത്. ഇതുവരെ ആക്രമണത്തില്‍ മരിച്ചവരുടെ 550 ആയി.
ലക്ഷക്കണക്കിന് പലസ്തീനികളാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നത്. ഗാസയിലെ സ്ഥിതിയിലെ ആശങ്ക ഒബാമ നെതന്യാഹുവിനെ അറിയിച്ചു. ഗാസയിലെ സൈനിക നീക്കം വ്യാപിപ്പിക്കാനുള്ള നീക്കം ലക്ഷ്യം കൈവരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അറിയിച്ചു. കെയ്റോയിലുള്ള യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണും സമാധാന ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: