കരുനാഗപ്പള്ളി: മന്ത്രവാദത്തിനിടെ യുവതിയെ ചവിട്ടിക്കൊന്ന വ്യാജ സിദ്ധന് പിടിയില്‍. പാലമേല്‍ ആദിക്കാട്ടുകുളങ്ങര ജങ്ഷനു സമീപം ചമക്കാലവിളയില് സിറാജുദീന്‍ മുസലിയാരെ കരുനാഗപ്പള്ളി പോലീസാണ് പിടികൂടിയത്. രഹസ്യ കേന്ദ്രത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.
തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ ഹസീന (26)യാണ് ഞായറാഴ്ച പുലര്‍ച്ചെ സിദ്ധന്റെ പീഡനത്തെ തുടര്‍ന്ന് മരിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന് ഹസ്സന്കുഞ്ഞിനെയും സിദ്ധന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന റിട്ട. അധ്യാപകന് തൊടിയൂര്‍ പുലിയൂര് വഞ്ചി നോര്‍ത്ത് ചുങ്കശ്ശേരില്‍ (ചെറുകോട്ടവ) കബീര്‍ മുസലിയാരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജിന്ന് ഒഴിപ്പിക്കാനായി ഹസീനയെ അച്ഛന് തന്നെയാണ് സിദ്ധനെ ഏല്‍പ്പിച്ചത്. ബാധയൊഴിപ്പിക്കുന്നതിനിടെ ചവിട്ടേറ്റ് ഹസീനയുടെ നട്ടെല്ല് തകര്‍ന്നിരുന്നു. തുടര്‍ന്ന് വയറിനുള്ളില്‍ രക്തം കട്ടപ്പിടിച്ചാണ് മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ സിറാജുദ്ദീന് ഒളിവില്‍ പോയി.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് സിറാജുദീന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: