തിരുവനന്തപുരം: പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ തര്‍ക്കം തുടരുന്നു. നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. സമിതി അംഗങ്ങളുടെ അസൗകര്യങ്ങളെത്തുടര്‍ന്ന് ഇന്നു ചേരാനിരുന്ന ഉപസമിതിയോഗം നാളത്തേക്ക് മാറ്റി.
ഉപസമിതിയിലെ രണ്ട് മന്ത്രിമാരുടെ അസൗകര്യം കണക്കിലെടുത്താണ് ഇന്നു ചേരാനിരുന്ന യോഗം മാറ്റിയത്. നാളെ യോഗം ചേര്‍ന്ന് അത് മുഖ്യമന്ത്രിയുമായി കൂടി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനത്തിലെത്തുകയെന്ന് അബ്ദുറബ്ബ് പറഞ്ഞു. പ്ളസ് ടു വിന് ചേരാന്‍ യോഗ്യതയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഈ വര്‍ഷം പ്രവേശനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക പ്രാതിനിധ്യവും സമുദായ സന്തുലനവും പാലിച്ച് ബാച്ചുകള്‍ അനുവദിക്കുക എന്നത് വെല്ലുവിളിയുമാണ്. പലതലണ ചേര്‍ന്ന യോഗത്തിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകാതെ ഉപസമിതി പിരിയുകയായിരുന്നു. എന്നാല്‍ പുതിയ കാര്യങ്ങളില്‍ തര്‍ക്കം പതിവാണെന്നും അതിനുടന്‍ പരിഹാരം കാണുമെന്നും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ് പ്രതികരിച്ചു .
പ്ളസ് ടു സ്കൂളുകളള് ഇല്ലാത്ത 134 പഞ്ചായത്തുകളില്‍ സ്കൂളുകള്‍ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: