ന്യൂദല്‍ഹി : ‘വികസനം എല്ലാവര്ക്കും’ എന്ന മുദ്രാവാക്യം മൂലം ബിജെപിയില്‍ മുസ്ലിങ്ങള്‍ക്ക് വിശ്വാസം വര്‍ധിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി നജ്മാ ഹെപ്ത്തുള്ള. ബിജെപിയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം ഒരു പഴങ്കഥയായി മാറുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുസ്ലിങ്ങളുടെ വോട്ടും കിട്ടി. എല്ലാ മുസ്ലിങ്ങളും വോട്ട് ചെയ്തിട്ടുണ്ടാവില്ല. എന്നാല്‍, മുസ്ലിങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം വര്‍ധിച്ചുവരികയാണെന്നും നജ്മ പറഞ്ഞു. ഭൂരിപക്ഷത്തിന്റേയും ന്യൂനപക്ഷത്തിന്റേയും വികസനത്തിനുവേണ്ടി സംസാരിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രി ഇതാദ്യമാണെന്നും നജ്മ പറഞ്ഞു.
നരേന്ദ്ര മോദി എല്ലാവരെക്കുറിച്ചും സംസാരിക്കുന്നുണ്ട്. വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ന്യൂനപക്ഷമായ, പ്രത്യേകിച്ചും മുസ്ലീങ്ങള്‍ അദ്ദേഹത്തിനുവേണ്ടി വോട്ടുചെയ്തുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: