ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്.എം. ലോധ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഏറ്റെടുത്ത കേസുകളില്‍ തിരക്കുണ്ടെന്ന് ഗോപാല്‍ സുബ്രഹ്മണ്യം മറുപടി നല്‍കിയതായാണ് അറിയുന്നത്.
കല്‍ക്കരിപ്പാടം കേസുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ ദല്‍ഹിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം പരിഗണിക്കവെയാണ് കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ തന്നെ നിര്‍ദ്ദേശിച്ചത്. പബ്ലിക് പ്രോസിക്യൂട്ടറായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയമിക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം ഗോപാല്‍ സുബ്രഹ്മണ്യം നിരസിച്ചു.
ഏറ്റെടുത്ത കേസില്‍ തിരക്കിലാണെന്നും കല്‍ക്കരിപ്പാടം കേസില്‍ പുതിയ ചുമതലകള്‍ ഏല്ക്കാന് ബുദ്ധിമുട്ടുണ്ടെന്നും ഗോപാല്‍ സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിന് മറുപടിനല്കിയതായാണ് റിപ്പോര്‍ട്ട്. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിലപാട് ആരായാന്‍ മുതിര്‍ന്ന അഭിഭാഷകാരയ എം.എല്‍ ശര്‍മ്മയേയും പ്രശാന്ത് ഭൂഷണേയും ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: