കൊച്ചി: മന്ത്രിസഭയിലേയ്ക്കുള്ള ജി.കാര്‍ത്തികേയന്റെ പ്രവേശനത്തെ എതിര്‍ത്തിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്.
ഇപ്പോഴുള്ള മന്ത്രിസഭയിലെ എല്ലാവരും തന്നെ മിടുക്കന്മാരാണെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പുന:സംഘടന നടക്കുമ്പോള്‍ ഘടകക്ഷികളെ ഒഴിവാക്കുമെന്നത് അവരുടെ ആശങ്ക മാത്രമാണെന്നും തങ്കച്ചന് പറഞ്ഞു.
സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച കാര്‍ത്തികേയനെ മന്ത്രിസഭയിലെടുക്കേണ്ട ബാദ്ധ്യതയില്ലെന്ന് തങ്കച്ചന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: