കൊച്ചി: ഒരിടവേളക്കുശേഷം നെടുമ്പാശ്ശേരി വഴി സ്വര്‍ണ്ണക്കടത്ത് സജീവമാകുന്നു. 57 ലക്ഷം രൂപ വിലവരുന്ന രണ്ടു സ്വര്‍ണ്ണ ബിസ്കറ്റുകള്‍ ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഒന്നാം നിലയിലെ അറൈവല്‍ എമിഗ്രേഷന്‍ ഏരിയയില്‍ പുരുഷന്മാര്ക്കായുള്ള ഒരു ടോയിലറ്റിന്റെ ഫഌഷ് ടാങ്കില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. രണ്ട് കിലാഗ്രാം തൂക്കം വരും.
കറുത്ത ടേപ്പ്ചുറ്റി രണ്ട് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞാണ് സ്വര്‍ണ്ണം ഫഌഷില്‍ നിക്ഷേപിച്ചിരുന്നത്. പുലര്‍ച്ചെ 5.30ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന ഏതോ ഉദ്യോഗസ്ഥന് എടുക്കാന്‍ വേണ്ടിയാണ് ടോയിലറ്റിന്റെ ഫഌഷില്‍ സ്വര്‍ണ്ണം നിക്ഷേപിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ടോയിലറ്റ് വൃത്തിയാക്കുന്ന ജീവനക്കാരെ ചോദ്യം ചെയ്ത് മൊഴിയെടുത്തു. കൂടുതല്‍ അന്വേഷണം നടന്നു വരുന്നു. ഡെപ്യൂട്ടി കമ്മീ. എസ്.എ.എസ്.നവാസ്, അസി. കമ്മീ. സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇ.വി.ശിവരാമന്, വി.സി.അജയകുമാര്‍, കെ.ജി.ഗിരീഷ്, എസ്.അനില്‍ബാബു, കെ.പത്മനാഭന്, വിനോദ്കുമാര്‍, കെ.എസ്.കാന്തി, കെ.സതീഷ്, സമര്‍ജീത് ജാ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: