തൊടുപുഴ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിന്ദു വിശ്വാസത്തില്‍ നിന്നും ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്വര്‍ തിരികെ ഹിന്ദുമതം സ്വീകരിച്ചു. വണ്ണപ്പുറം മുണ്ടന്മുടി മാങ്കുളത്ത് വീട്ടില്‍ സാംകുഞ്ഞ് ഭാര്യ അന്നമ്മ, മക്കളായ കാര്‍ത്തിക, അരുണ എന്നിവരാണ് ഹിന്ദുവിശ്വാസത്തിലേക്ക് തിരിച്ചെത്തിയത്.
നാളുകള്‍ക്ക് മുമ്പ് ഹിന്ദു ചേരമര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സാംകുഞ്ഞ് ചേരമര്‍ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് മാറുകയായിരുന്നു. കാഞ്ഞിരമറ്റം മഹാദേവര്‍ ക്ഷേത്രത്തില്‍ അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയത്. കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി നേതൃത്വം നല്കി. ഹിന്ദുധര്മ്മത്തിലുള്ള വിശ്വാസംകൊണ്ടാണ് ഹിന്ദുമതവിശ്വാസത്തിലേക്ക് തിരികെ വന്നതെന്ന് സാംകുഞ്ഞ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: