ഇവര്‍ ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു
സച്ചിനെ അറിയില്ലാ എന്ന് പറഞ്ഞ ഷറപ്പൊവയെ വിമര്‍ശിച്ച പുതിയ തലമുറ ഈ വാര്‍ത്തയോട്(ഗാന്ധിജിക്ക് മഹത്വമില്ലെന്ന് അരുന്ധതി റോയ്) ഒരു പ്രതികരണവും നടത്തുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് 2010 ല്‍ പറഞ്ഞ ഇവര്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. ഓര്‍ക്കണം ഒരുപക്ഷെ ബ്രിട്ടിഷുകാര്‍ക്ക് ബാപ്പുജിയെ വധിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് ഒരു ജനതയുടെ എതിര്‍പ്പ് ഏറ്റുവാങ്ങുകയോ, ഭാരതത്തിന് സ്വാതന്ത്ര്യം നല്കി പുറത്തു പോകേണ്ടി വരികയോ വേണ്ടിവരുമായിരുന്നു . എന്തുകൊണ്ട് ഗാന്ധിജിയെ അവര്‍ വധിച്ചില്ല? കാരണം അന്നത്തെ ഭാരത ജനതയുടെ പ്രാണവായു ആയിരുന്നു ഗാന്ധിജി. സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകള്‍ പോലും ഭയപ്പെട്ട ഗാന്ധിജിയെപ്പറ്റി, ഇവര്‍ പ്രസംഗിച്ചപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന ഒരാള്‍പോലും ശബ്ദം ഉയര്‍ത്തിയില്ലല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് ശരിക്കും ഒരു പഴംചൊല്ല് ഓര്‍മവരുന്നത് ”സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക”. പാതി മദാമ്മയെ കണ്ടപ്പോള്‍ കവാത്ത് മറന്ന ഷണ്ഡന്മാരെ ഓര്‍ത്തു ലജ്ജ തോന്നുന്നു.
സുനില്‍കുമാര്‍ കണ്ണനാകുഴി
പ്രതികരിക്കാൻ ഇവിടെ എഴുതുക: