കണ്ണൂര്‍: ജി. കാര്‍ത്തികേയനെ പോലെ ഒരു നേതാവിനെ സ്പീക്കറാക്കാന്‍ പാടില്ലായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് കെ.സുധാകരന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് പാര്‍ട്ടിയിലോ സര്‍ക്കാരിലോ മാന്യമായ സ്ഥാനം നല്‍കണം.
കാര്‍ത്തികേയന്റെ പാരമ്പര്യവും പരിചയവും പാര്‍ട്ടിക്ക് നല്കിയ സംഭാവനയും പരിഗണിക്കുമ്പോള്‍ അദ്ദേഹം ഏത് സ്ഥാനത്തിനും അര്‍ഹനാണ്. പാര്‍ട്ടി പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാര്‍ത്തികേയനെ പോലെ ഒരാള്‍ക്ക് സ്പീക്കറുടെ ചില്ലുകൊട്ടാരത്തില്‍ എത്രകാലം ഇങ്ങനെ ഇരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: