കോഴിക്കോട് : ബജറ്റ് ചര്‍ച്ച നടക്കുമ്പോള്‍ ലോക് സഭയില്‍ സുഖനിദ്രയിലാണ്ട ദേശീയ നേതാവിനെപ്പോലെ കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ഉറങ്ങുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി. ശ്രീശന് പറഞ്ഞു. റെയില്‍വേ, പൊതുബജറ്റുകളില്‍ ഉള്‍പ്പെടുത്തേണ്ട കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുമ്പാകെ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്തെ മന്ത്രിമാരുടെ ക്യാമ്പ് ഓഫീസുകളിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി എം.കെ. മുനീറിന്റെ കോഴിക്കോട് ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിംസ് സ്ഥാപിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടും സ്ഥലം ഏതെന്ന് തീരുമാനിച്ച് കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാനത്തിനായില്ല. കേന്ദ്ര ആരോഗ്യ മന്ത്രി രണ്ട് തവണ നേരിട്ട് ബന്ധപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചവരുത്തുകയായിരുന്നു അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, ജനറല്‍ സെക്രട്ടറി എം.സി. ശശീന്ദ്രന്, ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുരേഷ്, അഡ്വ. കെ.പി. പ്രകാശ് ബാബു, ടി.കെ. പത്മനാഭന്, ടി പി. ജയചന്ദ്രന് മാസ്റ്റര്‍, എന്‍.പി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: