പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതിറോയിയുടെ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശം ഏറെ വിവാദമായി. ഏതു വിദേശ ശക്തികളില്‍ നിന്നും പണം വാങ്ങിയാണ് അരുന്ധതി ഗാന്ധിജിയെക്കുറിച്ച് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയതെന്നാണ് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഉയരുന്ന ഒരു വിമര്‍ശനം. നോവലെഴുതി പുരസ്കാരം വാങ്ങിയതല്ലാതെ ഈ സമൂഹത്തിനുവേണ്ടി എന്താണ് അവര്‍ ചെയ്തതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. ഗാന്ധിജിയെക്കുറിച്ച് തങ്ങളെ പഠിപ്പിക്കാന്‍ ഇവര്‍ ആരാണെന്ന് മറ്റുചിലരും ആക്രോശിച്ചിട്ടുണ്ട്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച അരുന്ധതി റോയിയോടുള്ള വിദ്വേഷമാണ് നവമാധ്യമങ്ങളിലടക്കം കാണാന്‍ കഴിയുന്നത്. കേരളാ യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം സംഘടിപ്പിച്ച അയ്യങ്കാളി ചെയര്‍ അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ അയ്യങ്കാളി അനുസ്മരണ പ്രഭാഷണത്തിനിടെയാണ് അരുന്ധതിയുടെ വിവാദ പരാമര്‍ശമുണ്ടായത്. മഹാത്മാവാകാന്‍ ഗാന്ധിജിയെക്കേള് യോഗ്യന്‍ അയ്യങ്കാളി ആണെന്നു പറഞ്ഞ അവര്‍ ഇരുവരെയും താരതമ്യപ്പെടുത്തി സംസാരിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അയ്യങ്കാളിക്ക് എന്തുകൊണ്ട് മഹാത്മാ പദവി നല്‍കുന്നില്ലെന്നും അരുന്ധതി ചോദിച്ചിരുന്നു.
ഗാന്ധിജിയെ അല്ല മഹാത്മാ എന്ന പദവിയെയാണ് ഇവിടെ അവര്‍ ചോദ്യം ചെയ്തതെന്ന് പറഞ്ഞാലും ആരും അത് ചെവിക്കൊള്ളില്ല. ഇതിനു മുമ്പും വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള സാഹിത്യകാരി മാധ്യമങ്ങളില്‍ ഇടം പിടിക്കാനും, ഞാന്‍ ഇവിടെയൊക്കെയുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാനുമുള്ള ശ്രമമാണെന്നും നവമാധ്യമങ്ങളില്‍ ആക്ഷേപം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: