ന്യുദല്‍ഹി: ദല്‍ഹിയില്‍ അക്രമിസംഘത്തിന്റെ മോഷണശ്രമത്തിനിടെ മലയാളി വ്യവസായിക്ക് വെടിയേറ്റു. ദല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ഇന്നലെ രാത്രിയാണ് എസ്എന്‍ജി ജ്വല്ലറി ഉടമയായ സുശീലന് വെടിയേറ്റത്. ജ്വല്ലറി അടയ്ക്കുന്നതിന് മുമ്പാണ് അക്രമിസംഘത്തിന്റെ വെടിയേറ്റത്.
മോഷണശ്രമമാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇദ്ദേഹത്തെ വൈശാലിയിലെ പുഷ്പാഞ്ജലി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: