Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബോക്കോ ഹറാം കയ്യെത്തും ദൂരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2014, 10:22 pm IST
in Vicharam

കേരളത്തിലെ ഇന്നത്തെ ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ച്ച നൈജീരിയയിലെ ബോക്കോ ഹറാമിനെയാണ് ഓര്‍മിപ്പിക്കുന്നത്. 2002ല്‍ രൂപംകൊണ്ട ഭീകരവാദ സംഘടനയാണ് ‘ബോക്കോ ഹറാം’ (അഥവാ ‘വിദേശ വിദ്യാഭ്യാസ വിരുദ്ധര്‍’). കൊടും ഭീകരരെന്നു ലോകം മുഴുവന്‍ അറിയപ്പെടുന്ന ഇവരെ എതിര്‍ത്തൊന്ന് പറയാന്‍ കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ മുതിരുകയില്ല. എന്തെന്നാല്‍ ‘ബോക്കോ ഹറാമി’ല്‍നിന്ന് ഒട്ടും വ്യത്യസ്തരല്ല അവരും.

പത്തു വര്‍ഷമായി ഇവരുടെ അക്രമത്തില്‍ ഏതാണ്ട് 12,000 ത്തില്‍ പരം പേര്‍ കൊല്ലപ്പെട്ടു, 8,000ത്തില്‍ പരം ആളുകള്‍ക്ക് അംഗവൈകല്യവും ഉണ്ടായിട്ടുണ്ട്. ഇവരുടെ ആക്രമണത്തിന് പലപ്പോഴും ഇരയായത് വിദ്യാലയങ്ങള്‍, അന്യമതസ്ഥരുടെ പ്രാര്‍ത്ഥനാലയങ്ങള്‍, പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങിയവയാണ്.

ഈ വര്‍ഷം ഏപ്രില്‍ 14 ന് ഈ ബോക്കോ ഹറാം ഏതാണ്ട് 276 പെണ്‍കുട്ടികളെ നൈജീരിയയിലെ ചിബോക്ക് എന്ന പട്ടണത്തിലുള്ള ഒരു സ്‌കൂളില്‍ നിന്നു തട്ടിക്കൊണ്ടു പോയി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എല്ലാ പെണ്‍കുട്ടികളെയും മുസ്ലീങ്ങളായി മതം മാറ്റിയെന്ന് ഇക്കൂട്ടര്‍ പ്രസ്താവനയും ഇറക്കി.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും അവരെ അടിമകളാക്കി വക്കുകയും ചെയ്യുന്ന ഇവര്‍ തങ്ങളുടെ ലൈംഗിക ദാഹം തീര്‍ക്കാനുള്ള ഒരു ഉപാധിയായി ഈ കുട്ടികളെ ഉപയോഗിക്കുമെന്നാണ് മാതാപിതാക്കളുടെയും നൈജീരിയയിലെ ഗവണ്‍മെന്റിന്റെയും ഭയം. ഈ സംഭവത്തിന് ശേഷവും ഇക്കൂട്ടര്‍ പല കൂട്ടക്കൊലകള്‍ നടത്തിയതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടികൊണ്ടുപോകുകയും അവരെ മതംമാറ്റിയും നിര്‍ബന്ധിത ലൈംഗിക വൃത്തിക്ക് വിധേയരാക്കുകയും ചെയ്ത് ഒരു പുതിയ വിഭാഗം ഇസ്ലാമിക ഭീകരവാദികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ‘ബോകോ ഹറാം’ ഇന്ന് പൈശാചികത്വത്തിന്റെ നെറുകയില്‍ നിന്നുകൊണ്ട് മനുഷ്യരാശിക്കെതിരെ കാഹളം മുഴക്കുകയാണ്.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ ബോക്കോ ഹറാമിനെപ്പറ്റി പരാമര്‍ശിക്കുന്നതിന്റെ പ്രധാന കാരണം ഇക്കഴിഞ്ഞ മെയ് 24, 25 തീയതികളില്‍ പുറത്തുവന്ന ഒരു മഹാസംഭവത്തെ ഓര്‍ത്തതുകൊണ്ടാണ്. കാരുണ്യപ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്ന ചില ഇസ്ലാം അനാഥാലയത്തിലേക്ക് ഏതാണ്ട് 500ല്‍ പരം കുട്ടികളെ ഭരതത്തിന്റെ പല ഭാഗത്തുനിന്നായി കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്നു. ബോക്കോ ഹറാമിന്റെ നയങ്ങളില്‍നിന്ന് എന്തു തരത്തില്‍ വ്യത്യസ്തമായ പദ്ധതിയാണ് ഇക്കൂട്ടര്‍ക്കുള്ളത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ കിടക്കുന്നു. ഒരു പുതിയ ജിഹാദി തലമുറയെയാണ് ഇതിലൂടെ നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ചത് എന്ന സത്യത്തെ ചില രാഷ്‌ട്രീയക്കാര്‍ എത്ര കഷ്ടപ്പെട്ട് പൂഴ്‌ത്തിവക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ നിഷ്പക്ഷ ജനത തിരിച്ചറിയും എന്നതാണ് പ്രധാന കാര്യം. ഈ സംഭവം ഭാരതത്തിന്റെ പല കോണുകളില്‍ നിന്നും കേരളത്തില്‍ നിന്നും വര്‍ഷങ്ങളായി കാണാതെ വന്ന പല കുട്ടികളുടെയും രക്ഷാകര്‍ത്താക്കള്‍ക്ക് തങ്ങളുടെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ തിരിച്ചു കിട്ടാനുള്ള ഒരു വഴികാട്ടിയായേക്കാം.

എന്നാല്‍ പരിഹാസ്യമായ മറ്റൊരു വിഷയം ഈ മനുഷ്യക്കടത്തിനെതിരായി കേന്ദ്രം നടത്തുന്ന അന്വേഷണവുമായി കേരളം ഒട്ടും സഹകരിക്കുന്നില്ലെന്നതാണ്. ആരെ സംരക്ഷിക്കുവാനാണ് ഈ കടുംപിടുത്തം എന്ന് ജനങ്ങള്‍ക്ക് നന്നായി മനസ്സിലാകും.

ഭാരതത്തിന്റെ ഭരണഘടനയില്‍ ‘മാര്‍ഗനിര്‍ദ്ദേശകതത്വങ്ങളിലുള്ള’ അനുഛേദം 38 ഉം അനുഛേദം 51 ഉം ആഭ്യന്തര കാര്യങ്ങളിലുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മൗലികാവകാശങ്ങള്‍ക്ക് കൊടുക്കുന്ന പ്രധാന്യം മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ക്കു കൊടുക്കുന്നില്ല എന്നതുകാരണം സംസ്ഥാനങ്ങള്‍ക്കു ഇതിനെ തോന്നുംപോലെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതായത് ഇന്ത്യന്‍ ഭരണഘടന അനുസരിച്ചു ആഭ്യന്തര കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തെക്കാള്‍ കൂടുതല്‍ തീരുമാനമെടുക്കാന്‍ കഴിയും എന്ന അധികാരം വിനിയോഗിച്ച് കേന്ദ്രത്തിന്റെ നടപടികള്‍ക്ക് തടയിടാനാണ് ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നത്.

എന്നാല്‍ വാര്‍ത്തകളുടെ തമോഗര്‍ത്തം എന്നുതന്നെ വിളിക്കാവുന്ന ചില തല്‍പര മാധ്യമങ്ങളുടെ സഹായത്തോടുകൂടി ഈ കൃത്യങ്ങള്‍ മറയ്‌ക്കുവാനും അതിനെ കാരുണ്യപ്രവര്‍ത്തനമാക്കി വെള്ളപൂശിക്കാണിക്കാനും പല നേതാക്കളും രാപകലില്ലാതെ ശ്രമിക്കുന്നുണ്ട്. ലീഗ് നേതാക്കളുടെ അകമ്പടിയില്‍ പത്രസമ്മേളനം നടത്തിയ ചില ഭരണ നായകന്‍മാര്‍, മനുഷ്യക്കടത്തിനെ ‘രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നു’ എന്ന ലഘുസംഭവമായി അവതരിപ്പിച്ചപ്പോള്‍ ഭീകര വാദത്തിന്റെയും മതമൗലിക വാദത്തിന്റെയും പ്രതിനിധികള്‍ സംസാരിക്കുന്നതു പോലെയാണ് കേരള ജനതക്ക് തോന്നിയതെന്നു പറഞ്ഞാല്‍ ആക്ഷേപമാകില്ല.

അഭ്യസ്തവിദ്യരെന്നും തികഞ്ഞ ജനാധിപത്യ വിശ്വാസികളെന്നും ലോകമെമ്പാടും അറിയപ്പെട്ടിരുന്ന കേരളത്തിന് ഇന്നെന്തു പറ്റി? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളം ഭീകരവാദത്തിന്റെ ഗോഡൗണ്‍ ആയി മാറാന്‍ നാം എങ്ങനെ വഴിയൊരുക്കി? ഭീകരവാദം ഇത്രയും പെട്ടെന്ന് എങ്ങനെ നമ്മുടെയും നമ്മുടെ വരാനിരിക്കുന്ന തലമുറയുടെയും മുന്നില്‍ ഒരു മഹാവിപത്തായി നിലകൊള്ളുന്നു.

കേരളത്തിലെ ഇസ്ലാമിക ഭീകരവാദം ഹിന്ദുവെന്നോ ഇസ്ലാമെന്നോ ക്രിസ്ത്യാനിയെന്നോ സിഖെന്നോ ജൂതനെന്നോ ഉള്ള മത-ജാതി ഭേദങ്ങളൊന്നുമില്ലാതെ എല്ലാവരെയും ഒരേപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് കേരളത്തിലെ മിതവാദികളായ ഒരു കൂട്ടം നല്ല മുസ്ലീങ്ങളാണ്. തങ്ങളുടെ ഇടയിലുള്ള വര്‍ഗ്ഗീയ വാദികളെ തുറന്നുകാണിക്കാനും അവര്‍ നടത്തുന്ന പ്രശ്‌നങ്ങളെ വിമര്‍ശിക്കാനും ഒരുമിച്ച് നിന്നു എതിര്‍ക്കാനും തയ്യാറാകുന്നില്ലെങ്കില്‍ അതിനവര്‍ക്ക് കഴിയുന്നില്ല എന്നതുകൊണ്ട് ഒരു ജനത മുഴുവന്‍ അവര്‍ക്ക് എതിരാകുന്നു എന്നവരറിയുന്നില്ല. സ്വന്തം സമുദായത്തിനുള്ളിലെ വര്‍ഗ്ഗീയ വാദത്തെ ചെറുക്കാന്‍ ഓരോ നല്ല വ്യക്തികളും മുന്നിലേക്ക് വന്നാല്‍ കേരളത്തിലെ മതേതര വാദികളായ എല്ലാ മനുഷ്യരും അവരുടെ കൂടെ നില്‍ക്കും.

നല്ല മുസ്ലീമായി ജനിക്കുകയും നല്ല മുസ്ലീമായി ജീവിക്കുകയും ചെയ്യുന്ന, മലയാള മണ്ണിനും കേരള ജനതയ്‌ക്കും അഭിമാനമായി ഇന്നും നിലകൊള്ളുന്ന പല സാമൂഹിക സാംസ്‌കാരിക നേതാക്കളുടെയും നാടാണിത്. എന്നാല്‍ ഭീകരവാദികളുടെ വളര്‍ച്ച കണ്ടാല്‍ തോന്നുന്നത് ഇവരെ ഭയന്ന് നല്ല മുസ്ലീങ്ങള്‍ വായ തുറക്കുന്നില്ല എന്നാണ്. തോളോട് തോളുരുമ്മി ജീവിക്കുകയും എല്ലാ മതസ്ഥരുടെ ആഘോഷങ്ങളും ഒരുമിച്ച് ആചരിച്ചു കൊണ്ടുമിരുന്ന കേരളത്തിന് ബാഹ്യദേശങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്ത ഭീകരാദര്‍ശങ്ങളുടെ ആവശ്യമുണ്ടോ? മതത്തിന്റെ മതില്‍ക്കെട്ടുകള്‍ക്ക് അതീതമായി ഉയര്‍ന്നു വന്ന് കപടമതേതര വാദികളെ തിരിച്ചറിയാനും അവര്‍ക്കെതിരെ ജനാധിപത്യ പരമായി പൊരുതാനും എല്ലാ ജനങ്ങളും തയ്യാറായില്ലെങ്കില്‍ ഇത്രയും നാളായി മുറുകെപ്പിടിച്ചിരുന്ന മതേതര ചിന്തകള്‍ക്കൊപ്പം കേരള ജനതയെ ഇസ്ലാമിക ഭീകരവാദം കുഴിച്ചുമൂടും.

കേരളത്തിന് ഇന്ന് ഒരു മതേതര ശുചീകരണം അത്യാവശ്യമാണ്. അതായത് മതത്തിന്നതീതമായി ജനങ്ങളുടെ നന്മയ്‌ക്കുവേണ്ടിയും ഭാവിതലമുറക്ക് വേണ്ടിയും ഭീകരവാദ ചിന്താഗതിയുള്ള എല്ലാ വ്യക്തികളെയും, അത് രാഷ്‌ട്രീയക്കാരായാലും സാമൂഹിക പ്രവര്‍ത്തകരായാലും, അവരെ ഒറ്റപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തില്‍ മുന്നോട്ട് നീങ്ങണം. അതിനായി ജാതിമത ഭേദമന്യേ എല്ലാ കേരളീയരും ഒരുമിച്ച് നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

(അവസാനിച്ചു)

പിനാകീ നന്ദ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.