ന്യൂദല്‍ഹി: വനിതാ കമ്മീഷന് കൂടുതല്‍ അധികാരങ്ങളും അവകാശങ്ങളും നല്കാന് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇപ്പോള്‍ നാമമാത്രമായ അധികാരമേ കമ്മീഷനുള്ളൂ, പേരിനൊരു കമ്മീഷന് എന്നതാണ് അവസ്ഥ.
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടാനും ആവശ്യമെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ദേശീയ വനിതാ കമ്മീഷന് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഗാര്‍ഹിക പീഡനം, തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം എന്നീ വിഷയങ്ങളില്‍ വനിതാ കമ്മീഷനു മുന്നില്‍ വരുന്ന പരാതികളില്‍ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യാനും, ശിക്ഷാ നടപടികള്‍ നല്കുവാനുമുള്ള അധികാരമാണ് ലഭിക്കുക. ഇപ്പോള്‍ വെറുമൊരു അന്വേഷണം നടത്താമെന്നു മാത്രം. അതിനപ്പുറം ഒന്നും ചെയ്യാനാവില്ല. ഇതു സംബന്ധിച്ച് കാബിനറ്റ് റിപ്പോര്‍ട്ട് വനിതാ- ശിശുക്ഷേമ മന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞു.
ഗാര്‍ഹിക പീഡനം, തൊഴിലിടങ്ങളിലെ പീഡനം, എന്നിവ അന്വേഷിക്കുന്നതിന് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സഹായം കമ്മീഷന് ലഭിക്കും. അന്വേഷണം, പരിശോധന, അറസ്റ്റ് വാറണ്ട് എന്നീ അധികാരങ്ങളായിരിക്കും ദേശീയ വനിതാകമ്മീഷന് ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: