കൊല്‍ക്കത്ത : പ്രതിച്ഛായ മങ്ങിയ മന്ത്രിസഭയുടെ മുഖം മിനുക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് മന്ത്രിസഭയില്‍ പുനര്‍വിന്യാസം നടത്തുന്നു. ഈ വര്‍ഷം രണ്ടാം തവണയാണ് ഈ മുഖം മിനുക്കല്‍ നടപടി.
പുനസംഘടനയോടനുബന്ധിച്ച് മുഖ്യമന്ത്രി സ്പീക്കര്‍ ബിമന്‍ ബാനര്‍ജി, ഡെപ്യൂട്ടി സ്പീക്കര്‍ സൊനാലി ഗുഹ എന്നിവരുമായി ചര്‍ച്ച നടത്തി. അതിനു ശേഷം മന്ത്രിമാരെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് പുനഃസംഘടിപ്പിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി അറിയിക്കുകായായിരുന്നു.
എന്നാല്‍ മാറ്റങ്ങള്‍ ആര്‍ക്കൊക്കെ എന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍, മുന്‍ കൃഷിവകുപ്പ് മന്ത്രി മലയ് ഘട്ടക് മന്ത്രിസഭയിലേക്ക് തിരിച്ചു വരുമെന്നാണ് അറിയുന്നത്. നിലവില്‍ അരുപ് റോയിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഈ വര്‍ഷം മെയ്മാസം മന്ത്രിസഭ പുനഃ സംഘടിപ്പിച്ചപ്പോള്‍ ബ്രത്യ ബസുവിനെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ടൂറിസത്തിലേക്ക് മാറ്റിയതുള്‍പ്പടെ ഒട്ടേറെ വകുപ്പുകളില്‍ മാറ്റം വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: