ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ്വര്ക്കായ ടിറ്റ്വറില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അക്കൗണ്ട് തുടങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഫോളോവേഴ്സാണ് പേജില്‍ എത്തിയത്. അധികാരത്തിലിരിക്കെ ടിറ്റ്വറില്‍ അക്കൗണ്ട് തുടങ്ങുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് പ്രണാബ് മുഖര്‍ജി. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം ടിറ്റ്വറില്‍ ഉണ്ട്. മുഖര്‍ജിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ അഞ്ച് ലക്ഷം ഫോളോവേഴ്സാണുള്ളത്.
കഴിഞ്ഞ ഡിസംബറില്‍ ‘പിഒ ഇന്ത്യാ’ എന്നപേരില്‍ അജ്ഞാതന്‍ ടിറ്റ്വറില്‍ അക്കൗണ്ട് രൂപീകരിക്കുകയും പേജ് കൈകാര്യം ചെയ്യുന്നത് രാഷ്ട്രപതിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് മുഖര്‍ജി ടിറ്റ്വറില്‍ അംഗമായിട്ടില്ലെന്നും അത് വ്യാജ അക്കൗണ്ടാണെന്നും രാഷ്ട്രപതിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: