മുംബൈ: അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ പേരില്‍ ജല സംരക്ഷണ പദ്ധതി വരുന്നു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലാണ് പദ്ധതി നടപ്പാക്കുക. ഗോപിനാഥ് മുണ്ടെയ്ക്കുള്ള ആദരമായാണ് പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്.
ജില്ലയിലെ പത്ത് ഗ്രാമങ്ങളിലായി പദ്ധതി നടപ്പാക്കും. പദ്ധതി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്നും ജലക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നും മുന്‍ ബിജെപി എംഎല്‍സി പാഷാ പട്ടേല്‍ പറഞ്ഞു. 2014 ജൂണ്‍ മൂന്നിന് ദല്‍ഹിയില്‍ വെച്ചാണ് മുണ്ടെ കാറപകടത്തില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: