ആലപ്പുഴ: രഞ്ജി ക്രിക്കറ്റ് ടീമില്‍ അതിഥി താരങ്ങളെ കളിപ്പിക്കാന്‍ തീരുമാനമായതായി കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ടി.സി. മാത്യു. മുഹമ്മദ് കൈഫിനെ പോലുള്ള താരങ്ങള്‍ കേരളത്തിനു വേണ്ടി കളിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പരമാവധി രണ്ട് താരങ്ങളെയാകും കളിപ്പിക്കുയെന്ന് കെസിഎയുടെ വാര്‍ഷിക യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.
കേരള ടീമില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ കളിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ 2007ലെ തീരുമാനം യോഗം റദ്ദ് ചെയ്തു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ജിസിഡിഎ പാട്ടത്തിനു നല്കാന് സമ്മതിച്ച സാഹചര്യത്തില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ ഉടന്‍ നടപടി ആരംഭിക്കും. ക്രിക്കറ്റിനു പുറമേ ഫുട്ബോള്‍ മത്സരങ്ങള്‍ക്കും കൂടി മാത്രമേ സ്റ്റേഡിയം വിട്ടുനല്‍കുകയുള്ളുവെന്നും അത്ലറ്റിക്ക് മത്സരങ്ങള്‍ക്ക് നല്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കെ സിഎ പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. കേരളത്തിലെ ക്രിക്കറ്റിന്റെ വികസനത്തിന് ജില്ലകള്‍ തോറും സ്റ്റേഡിയം ആവശ്യമാണെന്നും 2017ഓടെ ഇത് യാഥാര്‍ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് കെസിഎയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ വിജയത്തിനുള്ള പൂര്‍ണ പിന്തുണ കെസിഎ നല്‍കുമെന്നും. ഗെയിംസിന്റെ പ്രചരണങ്ങളുമായി സഹകരിക്കുമെന്നും ടി.സി. മാത്യു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: