മുംബൈ: 2001 ജൂലൈ 13-ന് മുംബൈയിലുണ്ടായ മൂന്ന് സ്ഫോടനങ്ങളുമായി ബന്ധമുള്ള പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം രേഖാചിത്രം വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരായ യാസിന് ഭട്ക്കല്‍, അസാദുള്ള അഖ്തര്‍ എന്നിവരെ ചോദ്യം ചെയ്തതുവഴി മുംബൈ സ്ഫോടനത്തിന്റെ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സൂചനകള്‍ വെച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നിറം മങ്ങിയ, മെലിഞ്ഞ ശരീരമുള്ള, 25 വയസ് പ്രായം തോന്നിക്കുന്നയാളുടെ ചിത്രമാണ് എടിഎസ് തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: