സംഖ്യാശാസ്ത്രം പോലെ അത്ര പ്രസിദ്ധമല്ല നാമശാസ്ത്രം. ഒരു വ്യക്തിയുടെ, ഒരു സ്ഥാപനത്തിന്റെ പേര് എങ്ങനെ എഴുതുന്നു, എങ്ങനെ ഉച്ചരിക്കുന്നു എന്നതും നിര്ണായകമായതിനാല് പേര് യഥാവിധി രൂപപ്പെടുത്തിയെടുക്കുന്ന ശാസ്ത്ര വിധിയാണ് നാമശാസ്ത്രം.
ഇംഗ്ലീഷിലെ 26 അക്ഷരങ്ങള്‍ക്കും പോസിറ്റീവ്, നെഗറ്റീവ് ഊര്‍ജ്ജം, ശക്തി, തരംഗദൈര്‍ഘ്യം എന്നിവയുണ്ടെന്നു കണക്കാക്കി പ്രസ്തുത ഊര്‍ജ്ജം അനുകൂലമാക്കുന്നതാണ് നാമശാസ്ത്രത്തിന്റെ അടിസ്ഥാനം. വികാസം, ശബ്ദം, വൈകാരിക നിയന്ത്രണം ഇവയില്‍ അന്തര്‍ലീനമായ ശക്തിയാണ് അക്ഷരോര്ജ്ജം. ഇതാണ് നാമശാസ്ത്രത്തിന്റെ ശക്തി. പേരില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക വഴി ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് നാമശാസ്ത്ര വാദികള്‍ അവകാശപ്പെടുന്നു.
ശാസ്ത്രീയ അടിസ്ഥാനം
ഒന്ന് മുതല്‍ 9 വരെയുള്ള സംഖ്യകളിലെ അക്കങ്ങളെ മൂല സംഖ്യകള്‍ എന്നും 10 മുതല്‍ മേല്പ്പോട്ട് സംയോജന സംഖ്യകള്‍ എന്നും പറയുന്നു. എല്ലാ സംയോജന സംഖ്യകള്‍ക്കും മൂല സംഖ്യകള്‍ ഉണ്ട്. മൂല സംഖ്യകളെ ആശ്രയിച്ചാണ് പേരുകളുടെ ശക്തി നിലനില്‍ക്കുന്നത്.
ഉദാഹരണമായി കേരളത്തിന്റെ ഇംഗ്ലീഷ് രൂപമായ കേരള എടുക്കാം. ഇംഗ്ലീഷ് അക്ഷരക്കണക്കില്‍ ഇതിന്റെ നാമസംഖ്യ 14 ആണ്. ഇതിലെ RA,LA എന്ന അക്ഷരങ്ങള്‍ RAY, LAY എന്നീ ധ്വനിയാണ് ഉയര്‍ത്തുന്നത്. ഇത് വിദ്യാഭ്യാസം, വ്യാപാരം, വ്യവസായം, എന്നീ രംഗങ്ങളിലെ വികസനം, വിഭവ വളര്‍ച്ച ഇവയെ സൂചിപ്പിക്കുന്നു. ER എന്നത് ERR എന്ന ധ്വനിയാണ്. ഇത് രാഷ്ട്രീയ അനൈക്യം, സാമ്പത്തിക പുരോഗതി ഇവയ്ക്ക് കടുത്ത പ്രതിബന്ധമായി മാറും. എന്നാല്‍ നിസ്സാരമായ ഒരു മാറ്റം വരുത്തിയാല്‍ കേരളീയര്‍ക്ക് വന്‍ വിജയങ്ങള്‍, ഐശ്വര്യം, സംതൃപ്തി, സമൃദ്ധി, വ്യവസായ പുരോഗതി ഇവയെല്ലാം സ്വന്തമാകുമെന്ന് നാമശാസ്ത്രം പ്രയോഗിച്ചു വിജയിച്ചുവരുന്ന സാരഥീകൃഷ്ണ പറയുന്നു. സാരഥീ കൃഷ്ണയുടെ മറ്റു നിഗമനങ്ങളില്‍ ചിലത്.
MALAYALAM
ഇതിന്റെ നാമസംഖ്യ 19 എന്നത് ഒരു ഭാഗ്യസംഖ്യയാണ്. M ല്‍ തുടങ്ങി M ല്‍ അവസാനിക്കുന്നു. മറിച്ചും തിരിച്ചും എഴുതിയാലും മലയാളം എന്ന് തന്നെ. ഈ മഹത്വം മറ്റൊരു ഭാഷയ്ക്കും ഇല്ല. സിനിമാരംഗത്തും മാധ്യമരംഗത്തും M ന്റെ വിശേഷവും പ്രാധാന്യവും ധാരാളമായി കാണാം. ഏഴ് കടലും കടന്നും ഈ ഭാഷ പ്രാധാന്യം നേടും എന്നതില്‍ സംശയമില്ല.
MOHANLAL
നാമസംഖ്യ 29. ജനനസംഖ്യ 3. വിധി സംഖ്യ 6. പേരിലുള്ള han എന്നത് can എന്ന ധ്വനിയാണ് ഉയര്‍ത്തുന്നത്. തൊഴില്‍ രംഗത്ത് ഉയരങ്ങള്‍ കീഴടക്കും. lal എന്നത് all എന്നതിനെ സൂചിപ്പിക്കുന്നു.
MAMMOOTY
ജനനസംഖ്യ 7. വിധിസംഖ്യ 10, നാമസംഖ്യ 36. 7 എന്നത് നല്ല ദാമ്പത്യജീവിതം, നല്ല കുടുംബ ബന്ധങ്ങള്‍, 10 എന്നത് കുടുംബ ജീവിതത്തിന്റെ പവിത്രത, സ്നേഹബന്ധം. ചലച്ചിത്ര രംഗത്ത് ഉയരങ്ങള്‍ കീഴടക്കും. OO എന്ന ശബ്ദം ഒരു കാലഘട്ടത്തിന് ശേഷം വരുന്ന കരിയര്‍ ഗ്രാഫിലെ തിരിച്ചടിയാണ്.
RAJINIKANT
R എന്ന അക്ഷരത്തിന്റെ സൂര്യന് ഉച്ചരാശിയിലാണ്. RA എന്നിവ വലിയ സാമ്പത്തിക സുരക്ഷിതത്വം നല്കുന്നു
I ആത്മവിശ്വാസം നല്കുന്നു
K ശത്രുക്കളോടുപോലും അനുകമ്പ
RAJN എന്നത് സൂപ്പര്‍താരപദവി ഉറപ്പാക്കി
N എന്നത് ധാരാളം പണത്തിന് ഉടമയാക്കി, അദ്ദേഹം വിശദീകരിക്കുന്നു.
പ്രശസ്തരില്‍ പലരും അവരുടെ യഥാര്‍ത്ഥ്യ പേരിലാവില്ല അറിയപ്പെടുന്നത്. അങ്ങനെ അപരനാമത്തില്‍ അറിയപ്പെടുന്നവരില്‍ ചിലര്‍
അബ്ദുള്‍ ഖാദര്‍- പ്രേം നസീര്‍
കണ്ണദാസന്- മുത്തയ്യ
സത്യനേശന് നാടാര്‍- സത്യന്
വി.ആര്. നെടുംഞ്ചേഴിയന്‍-നാരായണസ്വാമി
കുമാര്‍ ഭാരതി-തെന്നാലിരാമന്‍
തകഴി-ശിവശങ്കരപ്പിള്ള
വയലാര്‍-രാമവര്‍മ
ത്രേസ്യാമ്മ-മിസ്. കുമാരി
ഇ.കെ. ഭാസ്കരന് നായര്‍-അടൂര്‍ ഭാസി
കുഞ്ഞാലി-ബഹദൂര്‍
ചന്ദ്രശേഖരമേനോന്-ശങ്കരാടി
കെ.സുകുമാരന്‍- എസ്.കെ. പൊറ്റക്കാട്
ആയില്യത്തില്‍ കണ്ണോത്ത് ഗോപാലന്-എകെജി
പ്രഭു വെങ്കിടേഷ്-ധനുഷ്
മേരി മറിയം കുര്യന്-നയന്‍താര
കൃഷ്ണന് നായര്‍-ജയന്
ശേഷാദ്രി വെങ്കിട്ടരാമയ്യര്-എം.എസ്. തൃപ്പൂണിത്തുറ
കമലാക്ഷിയമ്മ-കാത്ത
പനങ്ങാട്ട് വീട്ടില്‍ പത്മദളാക്ഷന്-കുതിരവട്ടം പപ്പു
നാമശാസ്ത്ര വിദ്യകൊണ്ട് ഒട്ടേറെ പേരെ തൊഴില്‍- ജീവിതരംഗത്തു സഹായിച്ച സാരഥീകൃഷ്ണയുടെ പേരിലുമുണ്ട് ഒരു വിശേഷം. പി.വി.അനില്‍കുമാര്‍ എന്നാണ് സാരഥീകൃഷ്ണയുടെ പേര്. നാമശാസ്ത്രത്തില് ഏറെ വിശ്വസിക്കുകയും സിനിമാ രംഗത്ത് ഒട്ടേറെ പേര്‍ക്ക് പേരു നിര്‍ദ്ദേശിച്ച് അതെല്ലാം വമ്പന്‍ വിജയമാകുകയും ചെയ്ത തിക്കുറിശ്ശി എന്ന സുകുമാരന്‍ നായരാണ് അനിലിന്റെ പേര് സാരഥീകൃഷ്ണയെന്നാക്കിയത്. അങ്ങനെ സ്വയം ചികിത്സിച്ചു വിജയിച്ചതിനാല്‍ പേരുമാറ്റത്തിന്റെ നാമശാസ്ത്രം മറ്റുള്ളവര്‍ക്കു സ്വയം മാതൃകയാക്കിയ ആത്മവിശ്വാസത്തില്‍ സാരഥീകൃഷ്ണ പ്രയോഗിച്ചു വിജയിക്കുകയാണ്.
സാരഥീ കൃഷ്ണയുടെ നമ്പര്‍ 93495 23607/ 97449 28052
എ.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: