ധാക്ക: തങ്ങളുടെ മണ്ണില്‍ നിന്ന് ഇന്ത്യയ്ക്കെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്ന് ബംഗഌദേശ് വ്യക്തമാക്കി. ബംഗഌദേശ് സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള ചര്‍ച്ചയില്‍ ബംഗഌദേശ് വിദേശകാര്യമന്ത്രി അബുള്‍ ഹസനാണിത് അറിയിച്ചത്.
ബംഗഌദേശികള്ക്ക് ഇന്ത്യയിലേക്ക് വിസയില്ലാത്ത യാത്ര അനുവദിക്കില്ലെന്ന് സുഷമ അസന്നിഗ്ധമായി വ്യക്തമാക്കി. എന്നാല്‍ പതിമൂന്നു വയസിനു താഴെയും 65നു മുകളിലുമുള്ള ബംഗഌദേശികള്ക്ക് അഞ്ചു വര്‍ഷത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കും. ഈ അഞ്ചു വര്‍ഷം എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ അനുവദിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ വിസ. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള മെയ്ട്രീ എക്സ്പ്രസിന്റെ സര്‍വ്വീസുകളുടെ എണ്ണവും അവയിലെ എസി കോച്ചുകളുടെ എണ്ണവും കൂട്ടാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഗുവാഹതി, ഷില്ലോംഗ്, ധാക്ക നഗരങ്ങളെ ബന്ധപ്പെടുത്തി ബസ് സര്‍വ്വീസ് ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യ അവതരിപ്പിച്ചു.ത്രിപുരയിലെ വൈദ്യുത നിലയത്തില്‍ നിന്ന് നൂറു മെഗാവാട്ട് കറന്റ് കൂടി ബംഗഌദേശിന് നല്കാന് ഇന്ത്യ സമ്മതിച്ചു.അതിര്‍ത്തി തര്‍ക്കം, ടീസ്ത നദീജലം പങ്കിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളുമെന്നും സുഷമ പറഞ്ഞു.
സുഷമ ബംഗ്ലാ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി
ധാക്ക: ബംഗഌദേശില്‍ പ്രഥമ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ബംഗഌദേശിലെ പ്രതിപക്ഷ നേതാവും മുന്‍പ്രധാനമന്ത്രിയുമായ ഖലീദാ സിയയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷേക്ക് ഹസീനയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കഴിഞ്ഞവര്‍ഷം സ്ഥാനമേറ്റ ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബംഗഌദേശ് സന്ദര്‍ശിച്ച സമയത്ത് ഖാലീദാ സിയ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നില്ല. സുരക്ഷാ പ്രശ്നങ്ങളാണ് അതിന് കാരണമായി ഖാലീദ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: