ന്യൂദല്‍ഹി: കലാപം രൂക്ഷമായ ഇറാഖില്‍നിന്ന് രണ്ട് ഇന്ത്യന്‍ നഴ്സുമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.. കര്‍ബല നഗരത്തിലേക്കാണ് ഇവരെ മാറ്റിയത്. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്നും പറഞ്ഞു. 17 ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയതായും അബ്ദറുദ്ദീന് അറിയിച്ചു. ആശുപത്രിയില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്സുമാര്‍ സുരക്ഷിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: